ഹഫർ അൽ ബാത്തിൻ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; നാഷനൽ മത്സരങ്ങൾ ജനുവരി ഒമ്പതിന് ജുബൈലിൽ

New Update
SANGEETHOLSAVE
ഹഫർ അൽ ബാത്തിൻ: രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി അമ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച കലാമാമാങ്കം പ്രവാസലോകത്തെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി. പത്തിലധികം ഫാമിലികളിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചത് ഇത്തവണത്തെ പരിപാടിയുടെ മാറ്റ് കൂട്ടി.

സാംസ്കാരിക സംഗമം ഐ.സി.എഫ് ചെയർമാൻ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു. വിബിൻ മറ്റത്ത് (ഒ.ഐ.സി.സി), സലാം മാസ്റ്റർ (കെ.എം.സി.സി), നിയാസ് മാസ്റ്റർ (നവോദയ), ബാവ മഞ്ചേശ്വരം, സിദ്ദീഖ് (അലാ സൂപ്പർ മാർക്കറ്റ്), മുനീർ (ഹല പ്ലാസ്റ്റിക്), ഖാദർ (സിറ്റി ഫ്ലവർ) തുടങ്ങിയവർ സംബന്ധിച്ചു. ഹഫർ ആർ.എസ്.സി സെക്രട്ടറി മുബഷിർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി റഫീഖ് സൈനി നന്ദിയും പറഞ്ഞു.

ഹഫർ അൽ ബാത്തിൻ സോണിന് പുറമെ റിയാദ്, ദമ്മാം, അൽ ഖോബാർ, ജുബെയിൽ, ഹായിൽ, അൽ ജൗഫ്, അൽ ഹസ, അൽ ഖസീം എന്നീ സോണുകളിൽ നിന്നുള്ള വിജയികൾ ജനുവരി 09-ന് ജുബെയിലിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരയ്ക്കും. കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ 24 നാഷനലുകളിലായാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങേറുന്നത്. ഫാമിലി, യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ എന്നി വിവിധ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
Advertisment
Advertisment