സെൻ്റ് മേരീസ് യാക്കോബായ പള്ളിയുടെ വിളവെടുപ്പുത്സവം ഹാർവെസ്റ്റ് ഫെസ്റ്റ് 2025 പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ബേത്ത് ഹൂബോ ഭവനപദ്ധതിക്ക് തുടക്കമായി

ഇന്ത്യൻ എംബസി–(കുവൈറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് & അസോസിയേഷൻസ്) സെക്കൻഡ് സെക്രട്ടറിയായ ശ്രീ. ഹരിത് കേതൻ ശീലത് ഉദ്ഘാടനം ചെയ്തു.

New Update
snt xavi

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ സെൻ്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ വിളവെടുപ്പുത്സവം (ഹാർവെസ്റ്റ് ഫെസ്റ്റിവൽ -2025) നവംബർ 14, വെള്ളിയാഴ്ച്ച, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

Advertisment

ഇടവക വികാരി റവ.ഫാദർ സാമുവൽ സി.പി അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ എംബസി–(കുവൈറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് & അസോസിയേഷൻസ്) സെക്കൻഡ് സെക്രട്ടറിയായ ശ്രീ. ഹരിത് കേതൻ ശീലത് ഉദ്ഘാടനം ചെയ്തു. 


അദ്ദേഹം ഹാർവെസ്റ്റ് ഫെസ്റ്റിവൽ -2025 സുവനീർ പ്രകാശനവും നിർവ്വഹിച്ചു.


ഇടവക സെക്രട്ടറി ശ്രീ. റോയ് കുര്യാക്കോസ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, പ്രധാന ചാരിറ്റി പ്രൊജക്റ്റായ ബേത്ത് ഹൂബോ ഭവനപദ്ധതിയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

തുടർന്ന്, സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി റവ. ഫാദർ സ്റ്റീഫൻ നെടുവക്കാട്ട്, സെന്റ് പീറ്റേഴ്‌സ്‌ ക്നാനായ പള്ളി വികാരി റിവ. ഫാദർ . സിജിൽ ജോസ്, കെഇസിഎഫ്- പ്രസിഡന്റ് റവ. ഫാദർ ബിനു അബ്രഹാം, നെക്ക്. കോമൺ കൌൺസിൽ മെംബർ ശ്രീ. സാജു വഴയിൽ തോമസ്, ഇന്ത്യൻ സെൻട്രൽ സ്കൂൾ ആക്റ്റിവിറ്റി ഡയറക്ടർ ശ്രീ. ടോബി മാത്യു, അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ. ഫിലിപ്പ് കോശി, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്മെന്റ് ശ്രീ. അസീം സെയ്ത് സുലൈമാൻ, ഗോസ്കോർ ലേണിംഗ് സിഇഒ, ശ്രീ. അമൽ ഹരിദാസ്, അഹമ്മദ് അൽ മഗ്രിബി പെർഫ്യൂംസ് കൺട്രി മാനേജർ ശ്രീ. ഹസ്സൻ മൻസൂർ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി. 


പരിപാടികൾക്ക് ട്രഷറർ ശ്രീ. ബിജു തോമസ് നന്ദി പ്രകാശിപ്പിച്ചു.


കേരളീയ വിഭവങ്ങളുടെ രുചിഭേദങ്ങൾ ഒരുക്കിയ ഫുഡ് സ്റ്റാളുകൾ ഉത്സവത്തിന് മാറ്റ് കൂട്ടി. വിവിധ കലാപരിപാടികളും അരങ്ങേറിയതോടെ വിളവെടുപ്പുത്സവം വിശ്വാസികൾക്ക് ആവേശകരമായ അനുഭവമായി മാറി.

Advertisment