/sathyam/media/media_files/2025/11/08/youth-death-2025-11-08-15-26-14.jpg)
ജിദ്ദ: കിഴക്കൻ സൗദിയിലെ അൽഖോബാറിൽ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കാരക്കോണം സ്വദേശിയും ജയശങ്കര്‍ - അനന്ദവല്ലി (പരേത) ദമ്പതികളുടെ മകനുമായ ജെ അരുണ്‍ കുമാര്‍ (48) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് അൽഖോബാർ ബീച്ച് ഭാഗത്ത് പ്രഭാത സവാരി ചെയ്യുകയായിരുന്നു.
ഭാര്യ: ദിവ്യ അരുൺ. മക്കൾ: ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ റിഷ്വന്ത്, റിഷ്മിക (ദമ്മാം ഇന്ത്യൻ സ്‌കൂൾ).
അടുത്ത ആഴ്ച നടത്തുന്ന മിനി മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായുള്ള നടത്തത്തിനിടെ തളർന്ന് വീഴുകയായിരുന്നു.
ഉടനടി സമീപത്തുള്ള അല്‍ഖോബാര്‍ അല്‍മന ആശുപത്രിയിലെത്തിച്ചെങ്കിലും അവിടുത്തെ ഐ സി യുവിലായിരിക്കേ ഹൃദയാഘാതം സംഭവിക്കുകയും അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.
സൗദിയിൽ കുടുംബ സമേതം താമസിക്കുന്ന അരുൺ കുമാർ എല്‍ ആന്‍ഡ് ടി കമ്പനിയിലെ അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്.
അല്‍മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മരണാനന്തര നടപടികൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുള്ള തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (ട്രിപ) പ്രവർത്തകർ അറിയിച്ചു.
നിത്യേനയെന്നോണമാണ് ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ സൗദിയുടെയും പ്രവാസ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പേടിപ്പെടുത്തുന്ന ഈ പ്രതിഭാസം സംബന്ധിച്ച് വേണ്ടുന്ന പഠനം തന്നെ നടക്കുന്നില്ലെന്നതാണ് അതിലേറെ ഭയാനകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us