/sathyam/media/media_files/2025/10/31/2b9b9549-9706-4ea6-bdde-a0ba617da3b1-2025-10-31-19-47-45.jpeg)
ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റി ഫുജൈറയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണയോഗം സംഘടിപ്പിച്ചു. *പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട് അദ്ധ്യക്ഷത വഹിച്ചു..ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റി ജനറൽ സക്രട്ടറിയും പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവുകൂടിയായ ശ്രീ കെ.സി അബൂബക്കർ യോഗം ഉത്ഘാടനം ചെയ്തു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശക്തമായ ഒരു മതേതര ഭരണാധികാരിയുടെ അഭാവം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാജിയുടെ ഭരണകാലത്ത് ഇന്ത്യയെ കടന്നാക്രമിക്കാൻ ഒരു ശക്തിയും ധൈര്യപ്പെട്ടിട്ടില്ല. താരതമ്യം പലതും പഠിപ്പിക്കുന്നുണ്ടെന്നും രാഹുൽ ഗാഡിയിൽ ഭാരതത്തിന് വൻപ്രതീക്ഷയാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
പാലക്കാട് ജില്ലാ ജനറൽ സക്രട്ടറി അജീഷ് മുണ്ടക്കൽ സ്വാഗതം പറഞ്ഞു..ഇൻകാസ് സ്റ്റേറ്റ് ജനറൽ സക്രട്ടറി പി.സി ഹംസ വർക്കിംഗ് പ്രസിഡന്റ് നാസർ പറമ്പിൽ തുടങ്ങിയവർ ഇന്ദിരാഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി..പാലക്കാട് ജില്ലാ നേതാക്കളായ നദീർ തച്ചമ്പാര.സുബൈർ അപ്ന.ഷാനവാസ് പി.സി. സുബൈർ എടത്താനാട്ടുകര. സുബൈർ ഒ.ടി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു..കബീർ വല്ലപ്പുഴ നന്ദിയും പറഞ്ഞു*
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us