/sathyam/media/media_files/2025/10/03/bahrain-2025-10-03-14-33-05.jpg)
ബഹ്‌റൈൻ: ഇന്ത്യൻ ക്ലബ് ബഹ്‌റൈനിൽ പുതിയ ഭരണസമിതി സ്ഥാനമേറ്റു. ഇന്ത്യൻ ക്ലബ് അങ്കണത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ബഹ്‌റൈൻ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഹിസ് എക്‌സലൻസി ഒസാമ ബിൻ സാലെ അൽ അലവി മുഖ്യ അതിഥിയായി പങ്കെടുത്തു.
ഗസ്റ്റ് ഓഫ് ഹോണർ ഇന്ത്യൻ അംബാസഡർ ശ്രീ വിനോദ് കെ. ജേക്കബ്, മന്ത്രാലയ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി സയീദ് ദർവീഷ്, മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ശ്രീ മിഷാൽ ഖാലിദ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി.വി. രാധാകൃഷ്ണപിള്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ശ്രീ ജോസഫ് ജോയ്, ക്ലബ്ബിനെ ഐക്യത്തിന്റെയും നവീകരണത്തിന്റെയും വഴിയിലേക്ക് നയിക്കാനാണ് തന്റെ ടീം ലക്ഷ്യമിടുന്നത് എന്നും, ക്ലബ്ബ് അംഗങ്ങളുടെ വിശ്വാസമാണ് ഈ വിജയം നേടാൻ കാരണമായത്, ഭാവിയിലും പ്രവർത്തനങ്ങളിൽ പരമാവധി ശ്രമിക്കുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു എന്നും പറഞ്ഞു.
ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഇന്ത്യൻ ക്ലബ് നൽകുന്ന "സോഷ്യൽ സർവീസ് എക്‌സലൻസ് പുരസ്‌കാരം" ഹിസ് എക്‌സലൻസി ഒസാമ ബിൻ സാലെ അൽ അലവിയിൽ നിന്നും ശ്രീ ഫ്രാൻസിസ് കൈതാരത്ത് ഏറ്റുവാങ്ങി
തുടർന്ന് പ്രശസ്ത ഗായകർ ദിവ്യാ നായർ, ആബിദ് അൻവർ എന്നിവർ നയിച്ച സംഗീതവിരുന്ന് അരങ്ങേറി.
പുതിയതായി സ്ഥാനമേറ്റ ഭരണസമിതി അംഗങ്ങൾ:
പ്രസിഡന്റ് – ജോസഫ് ജോയ്
വൈസ് പ്രസിഡന്റ് – V.M. വിദ്യാധരൻ
ജനറൽ സെക്രട്ടറി – R. അനിൽ കുമാർ
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി – M. മനോജ്‌കുമാർ
ട്രഷറർ – സുരേഷ് ദേശികൻ
അസിസ്റ്റന്റ് ട്രഷറർ – C. ബാലാജി
എന്റർടൈൻമെന്റ് സെക്രട്ടറി – S. നന്ദകുമാർ
അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി – S. വിനു ബാബു
ബാഡ്മിന്റൺ സെക്രട്ടറി – ബിനു പാപ്പച്ചൻ
ക്രിക്കറ്റ് & ഹോക്കി സെക്രട്ടറി – റെമി പ്രസാദ് പിന്റോ
ഇൻഡോർ ഗെയിംസ് സെക്രട്ടറി – C.A. ഷാജിമോൻ
ടെന്നീസ് സെക്രട്ടറി – അനൂപ് ഗോപാലകൃഷ്ണൻ