/sathyam/media/media_files/2026/01/01/consalate-generaluyhg-2026-01-01-19-04-09.jpg)
ജിദ്ദ: ഇന്ത്യൻ പ്രവാസികൾ, സൗദി പൗരന്മാർ എന്നിവരിലെ യോഗ്യരായവരിൽ നിന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് (3), ഡ്രൈവർ, മെസ്സഞ്ചർ (2) എന്നീ തസ്തികകളിലായി മൊത്തം ആറ് പേർക്കാണ് അവസരം.
നിയമന നടപടികൾ, വേതന വ്യവസ്ഥകൾ തുടങ്ങിയ എല്ലാ വിശദാംശങ്ങളും www.cgijeddah.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. തഹ്‌ലിയാ റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോണ്സുലേറ്റിലെ റിസപ്ഷൻ വിഭാഗത്തിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്.
പ്രവാസികൾക്ക് സാധുതയുള്ള ഇഖാമയും സൗദി പൗരന്മാർക്ക് നാഷണൽ ഐഡന്റിറ്റിയും ഉണ്ടായിരിക്കണം. യോഗ്യതയും താലപര്യവുമുള്ളവരുടെ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ 2026 ജനുവരി 5 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോൺസുലേറ്റിൽ ലഭിച്ചിരിക്കണം.
അപേക്ഷകൾ admin,jeddah@mea.gov.in എന്ന വിലാസത്തിൽ അയക്കുകയോ കോൺസുലേറ്റിലെ അഡ്മിനിസ്ട്രേഷൻ സെക്ഷനിൽ എത്തിക്കുകയോ ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us