/sathyam/media/media_files/2025/11/23/c6f79298-11ac-4036-8dac-3021a5733cf2-2025-11-23-20-38-31.jpg)
മദീന: ഉംറ കഴിഞ്ഞു മദീനാ സിയാറത്തിന് പോകും വഴിയുണ്ടായ വൻ റോഡപകടത്തിൽ മരണപ്പെട്ട 45 ഇന്ത്യൻ തീർത്ഥാടകരുടെ മൃദദേഹങ്ങൾ മദീനയിൽ ഖബറടക്കി. പുണ്യ വഴിയിൽ സംഭവിച്ച അലംഘനീയമായ ദൈവ വിധിയിലെങ്കിലും അനുഗ്രഹീതമായ അന്ത്യനിദ്രയെന്നത് ബന്ധുക്കളിലും സുഹൃത്താക്കളിലും ആത്മീയാശ്വാസം പകർന്നു.
വൻ ജനാവലി ജനാസ നിസ്കാരത്തിലും ഖബറടക്ക നടപടികളിലും പ്രാർത്ഥനയിലും സംബന്ധിച്ചു.
മരിച്ചവരെല്ലാം തെലുങ്കാന സംസഥാനത്ത് നിന്നെത്തിയ തീർത്ഥാടകരാണ്. ഇവർ സഞ്ചരിച്ചിരുന്ന ബസ് വഴിയരികിലെ ഇന്ധന ടാങ്കറിൽ കൂട്ടിമുട്ടി തൽക്ഷണം തീപ്പിടിക്കുകയായിരുന്നു. ബസ്സലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരണത്തിന് കീഴ്പ്പെടുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച സൗദി സമയം രാത്രി 11. 30 ഓടെയായായിരുന്നു എല്ലാവരെയും കരയിപ്പിച്ച ദുരന്തം.
തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും ചൊവ്വാഴ്ച മദീനയിലെത്തിയിരുന്നു. മാജിദ് ഹുസൈന്‍ എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ബി. ഷഫിഉള്ള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്ഥിതിഗതികളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും അംബാസഡര്‍ സുഹൈല്‍ അജാസ് ഖാനുമായും ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us