മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് കൽബയിൽ അനുശോചന യോഗം സംഘടിപ്പിച്ചു

New Update
2333

ഷാർജ കൽബ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് കൽബയിൽ അനുശോചന യോഗം സംഘടിപ്പിച്ചു . കൽബയിലെ മലയാളീ കൂട്ടായ്മയുടെ ബാനറിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Advertisment
ഉമ്മൻചാണ്ടിയുടെ വിയോഗം പൊതു രാഷ്ട്രീയത്തിനും സംസ്ഥാനത്തും മാത്രമല്ല പ്രവാസ ലോകത്തിനും തീരാനഷ്ടമെന്ന് അനുശോചനയോഗം ഉൽഘാടനം ചെയ്ത ഐ.എസ്‌.സി ക്ലബ്ബ് ആക്റ്റിങ് പ്രസിഡണ്ട്  സി.എക്‌സ്. ആന്റണി ഉൽഘാടന പ്രസംഗംത്തിൽ പ്രസ്താവിച്ചു .
ക്ലബ്ബ് ആക്റ്റിങ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ് ട്രഷറർ വി. ഡി. മുരളിധരൻ, ഉപദേശക സമിതി അംഗം എൻ. അബ്ദുസമദ്, ക്ലബ്ബ് പി. ആർ. ഒ. സി.കെ. അബൂബക്കർ, ആർട്സ് കൺവീനർ കെ. പി. മുജീബ്‌, ഖോർഫുഖാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി പ്രേമിസ് പോൾ, അഷറഫ് കുനിയിൽ, അമീർ മണ്ണാർക്കാട്, മറ്റു കെഎംസിസി, ഇൻകാസ് ഭാരവാഹികൾ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ആർട്‌സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര അനിശോചന യോഗത്തിൽ നന്ദി പറഞ്ഞു.  
Advertisment