ഇൻഡ്യാനാപൊളിസിലെ മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു; ഒരാളുടെ നില അതീവ ഗുരുതരം

വെടിയേറ്റവരെല്ലാം 12-നും 17-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ്

New Update
shooting-near-in-indianapolis-mall

 ഇൻഡ്യാനപൊളിസ്: ശനിയാഴ്ച രാത്രി ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമ്പോൾ രാത്രി 11:30-ന് ശേഷം വെടിയൊച്ച കേൾക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇൻഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റതായി കണ്ടെത്തുകയും ആയിരുന്നു.

Advertisment

വെടിയേറ്റവരെല്ലാം 12-നും 17-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ അടിയന്തര മെഡിക്കൽ സേവനങ്ങൾ സഹായിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Advertisment