ബഹറിന്‍: യുഎഇ ഒമാന്‍ ഇന്റര്‍നാഷണല്‍ നാടന്‍ പന്തുകളി മത്സരം പോരാട്ടം സീസണ്‍ 3 നാളെയും, ഡിസംബര്‍ ഒന്നിനും യുഎഇയില്‍ നടക്കും. ബഹറിന്‍ കെ.എന്‍.ബി.എ കേരള നേറ്റീവ് അസോസിയേഷന്‍ പ്രസിഡണ്ട് മോബി കുറിയാക്കോസിന്റെ നേതൃത്വത്തില്‍ കെ.എന്‍.ബി.എ ടീം പങ്കെടുക്കുന്നു. ബിഎംസിഎ ഹാളില്‍ ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, മോനി ഒടിക്കണ്ടത്തില്‍, ഈ വി രാജീവന്‍, സൈദ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു.
കെ.എന്‍.ബി.എ ചെയര്‍മാന്‍ രഞ്ജിത്ത് കുരുവിള , കെ.എന്‍.ബി.എ സെക്രട്ടറി രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ ടീമിന് വിജയാശംസകള്‍ അര്‍പ്പിച്ചു. ഷിജോ തോമസ്, എബി എബ്രഹാം, അനില്‍, വിഷ്ണു, കെ.എന്‍.ബി.എ കുടുംബാംഗങ്ങളും പങ്കെടുത്തു.