അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെയും ഓഫീസ് സമുച്ചയങ്ങളുടെയും ഉത്ഘാടനം. ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു

മക്കയിലെ അസീസിയയില്‍ നടന്ന പരിപാടി ഐഒസി  മക്കാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഷാനിയാസ് കുന്നുകോട് ഉല്‍ഘാടനം ചെയ്തു. 

New Update
ioc

മക്ക : ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും ചിരകാല സ്വപ്നമായിരുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെയും ഓഫീസ് സമുച്ചയങ്ങളുടെയും ഉത്ഘാടനത്തോടാനുബന്ധിച്ച്, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ,  ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മക്കാ സെന്‍ട്രല്‍ കമ്മിറ്റി ആഘോഷ ചടങ്ങും പായസവിതരണവും നടത്തി.  


Advertisment


മക്കയിലെ അസീസിയയില്‍ നടന്ന പരിപാടി ഐഒസി  മക്കാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഷാനിയാസ് കുന്നുകോട് ഉല്‍ഘാടനം ചെയ്തു. 


ജനറല്‍ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഐഒസി നേതാക്കളായ ഹാരിസ് മണ്ണാര്‍ക്കാട്, നിസാം കായംകുളം, ഇക്ബാല്‍ ഗബ്ഗല്‍, ഷംനാസ് മീരാന്‍ മൈലൂര്‍, റഫീഖ് വരന്തരപ്പിള്ളി,  അബ്ദുല്‍ സലാം അടിവാട്, മുഹമ്മദ് സദ്ദാം ഹുസൈന്‍, റഫീഖ് കോതമംഗലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 


 പായസവിതരണത്തിന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സര്‍ഫറാസ് തലശ്ശേരി,  ഷറഫുദ്ദീന്‍ പൂഴിക്കുന്നത്ത്,  മുഹമ്മദ് സര്‍വാര്‍ ഖാന്‍,  നഹാസ് കുന്നിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഇബ്രാഹിം കണ്ണങ്കാര്‍  നന്ദിയും രേഖപ്പെടുത്തി.


Noushad Thodupuzha 
Genaral secratory 
IOC MAKKAH CENTRAL COMMITTEE 
+966 56 619 8264

Advertisment