/sathyam/media/media_files/2026/01/30/navika-2026-01-30-17-07-02.jpg)
ജിദ്ദ: മദ്ധ്യപൗരസ്ത്യ ദേശം യുദ്ധ ഭീതിയിൽ തുടരുകയാണ്.
ഇറാനും റഷ്യയും ചൈനയും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ ഞായറാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം നടക്കുമെന്ന് ഇറാനിയൻ വാർത്താ വെബ്‌സൈറ്റ് നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇറാൻ നാവികസേന അഭ്യാസങ്ങൾ നടത്തുമെന്ന് അൽജസീറ വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായ നാവിക സേനയോടൊപ്പം ചൈനയും റഷ്യയും ഉൾപ്പെടുന്ന ഈ അഭ്യാസങ്ങൾ വാർഷിക പതിവ് പരിപാടികളാണെന്നു വിശദീകരണം ഉണ്ടെങ്കിലും അമേരിക്കയും ഇറാനും മുഖാമുഖം പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിക്കുന്ന നിലവിലെ അവസ്ഥയിൽ വലിയ പ്രാധാന്യം ഇതിനുണ്ട്.
അഭ്യാസത്തിന് രണ്ട് ദിവസം മുമ്പായി ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വ്യോമാതിർത്തിയിൽ ലൈവ്-ഫയർ അഭ്യാസങ്ങൾ നടക്കുമെന്ന് വ്യോമഗതാഗത വിഭാഗത്തിന് ഇറാൻ സൈന്യം നോട്ടീസ് നൽകിയിട്ടുണ്ട്.
ഭൂനിരപ്പ് മുതൽ 25,000 അടി ഉയരം വരെയുള്ള നിയുക്ത പ്രദേശത്തെ വ്യോമാതിർത്തി പരിമിതവും അപകടകരവുമാണെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.
5 നോട്ടിക്കൽ മൈൽ ദൂരമുള്ള ഒരു വൃത്താകൃതിയിലുള്ള പ്രദേശത്തിനുള്ളിൽ സൈനിക പ്രവർത്തനം നടക്കുമെന്നാണ് റിപ്പോർട്ട്.
ഇറാനെ ആക്രമിക്കാനായി അമേരിക്ക വൻ സൈനിക സജ്ജീകരണം നടത്തികൊണ്ടിരിക്കുകയും ആക്രമണം സംബന്ധിച്ച അമേരിക്കൻ ഭീഷണികളും പ്രത്യാക്രമണം സംബന്ധിച്ച ഇറാനിയൻ മുന്നറിയിപ്പുകളും ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സെൻസിറ്റിവ് ആയ പ്രദേശങ്ങളിലുള്ള ഈ സൈനിക നടപടികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us