/sathyam/media/media_files/nw3wh0JcSoHB7AAsIV2T.jpg)
കുവൈത്ത് - സൗദി സമുദ്രാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുറ എണ്ണപ്പാടത്ത് ഇറാൻ ആഭ്യന്തര മന്ത്രി സന്ദർശനം നടത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇന്ന് കാലത്താണ് ഇറാന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ പ്രകോപനപരമായ നടപടി ഉണ്ടായത്. ഇറാനിയൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി വ്യാഴാഴ്ച രാവിലെ തെക്കൻ ഇറാനിലെ ബുഷെർ പ്രവിശ്യയിൽ എത്തി ദുറ ഉൾപ്പെടെയുള്ള നിരവധി എണ്ണപ്പാടങ്ങൾ സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തതായി ഇറാനിയൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ചു പത്രം റിപ്പോർട്ട് ചെയ്യുന്നത്.
മന്ത്രി പരിശോധന നടത്തിയ എണ്ണപ്പാടങ്ങളിൽ ഇറാൻ സൗദി അറേബ്യ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന "ഫോറൂസാൻ" മേഖലയും ഉൾപ്പെടുന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു.കുവൈത്ത് സൗദി അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുറ എണ്ണപ്പാടത്തിന് മേൽ ഇറാൻ നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഈ മേഖലയിലെ പ്രകൃതി സമ്പത്ത് കുവൈത്തിനും സാദിക്കും മാത്രം അവകാശപ്പെട്ടതാണെന്ന് കുവൈത്തും സൗദിയും ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us