ഡബ്ലിനിൽ സംഘടിത കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിനിടെ 1 മില്യൺ യൂറോ പിടിച്ചെടുത്തു; 3 പേർ അറസ്റ്റിൽ

New Update
Gygcf

ഡബ്ലിനില്‍ സംഘടിത കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണത്തിനിടെ 1.28 മില്യണ്‍ യൂറോ പണവുമായി മൂന്ന് പേര്‍ ഗാര്‍ഡയുടെ പിടിയില്‍. സൗത്ത് ഡബ്ലിന്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം, അനധികൃതമായി പണം കടംകൊടുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഒരു സംഘടിത കുറ്റകൃത്യസംഘത്തെ പിടികൂടാനായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് നടപടി.

Advertisment

വ്യാഴാഴ്ച ഡോൺബ്‌റൂക് പ്രദേശത്ത് ഗാര്‍ഡ ഒരു കാര്‍ പരിശോധിച്ചതില്‍ നിന്നും കണക്കില്‍ പെടാത്ത 197,760 യൂറോ ആണ് ആദ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍പരിശോധനയില്‍ വേറെ രണ്ട് പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്യുകയും, സൗത്ത് ഡബ്ലിനിലെ കെട്ടിടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും 1,086,175 യൂറോ പണം പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണം തുടരുകയാണ്.

Advertisment