അയർലണ്ടിലെ 10 നഴ്‌സിംഗ് ഹോമുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കണ്ടെത്തലുമായി ഹിഖ

New Update
Bvbb

അയര്‍ലണ്ടില്‍ പ്രായമായവര്‍ക്കായുള്ള 10 നഴ്‌സിങ് ഹോമുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന കണ്ടെത്തലുമായി ഹെൽത്ത്‌ ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി (ഹിഖ). കോ ലാഓസില്‍ എച്ച് എസ് ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അടക്കമാണിത്.

Advertisment

ഈ വര്‍ഷം വേനല്‍ക്കാലത്ത് 46 പരിശോധനകളാണ് ഹിഖ നടത്തിയത്. മിക്ക കേന്ദ്രങ്ങളും നിലവാരം സൂക്ഷിക്കുന്നതായാണ് മനസിലായത്. 13 സെന്ററുകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടത്.

എച്ച് എസ് ഇക്ക് കീഴിലുള്ള ഒരു കേന്ദ്രത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള സംവിധാനം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കോ ടൈപ്പേരാറിയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കേന്ദ്രത്തില്‍ അന്തേവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ലഭിക്കുന്നില്ല.

പ്രശ്‌നങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വേണ്ട പരിഹാരങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും ഹിഖ അറിയിച്ചു.

Advertisment