അയര്‍ലണ്ടില്‍ വര്‍ഷം തോറും 1,000 പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍: 500 മില്യണ്‍ യൂറോയുടെ പദ്ധതിയുമായി എ ഐ ബി

New Update
hgfvgcfxdftgyhj

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വര്‍ഷം തോറും 1,000 പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭ്യമാക്കുന്നതിന് പദ്ധതിക്ക് എ ഐ ബി തുടക്കമിടുന്നു. 500 മില്യണ്‍ യൂറോയുടെ പദ്ധതിയാണ് ബാങ്ക് രൂപകല്‍പ്പന ചെയ്യുന്നത്.

Advertisment

ഐറിഷ് അപ്പാര്‍ട്ട്‌മെന്റ് ഡെവലപ്‌മെന്റ് ഫണ്ട് (ഐ എ ഡി എഫ്) ഉപയോഗിച്ച് ആക്ടിവേറ്റ് ക്യാപിറ്റലുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ ഓണര്‍ ഒക്യുപ്പയേഴ്സ് ,പ്രൈവറ്റ് സെക്ടര്‍ റെന്റല്‍, കോസ്റ്റ് റെന്റല്‍, സോഷല്‍ ഹൗസിംഗ് എന്നിങ്ങനെ മിക്സഡ്-ടെനുവര്‍ ഹോമുകളാകും നല്‍കുക. അപ്പാര്‍ട്ട്മെന്റുകള്‍ക്കും വിദ്യാര്‍ഥികളുടെ അക്കൊമൊഡേഷനുമാകും പണം നല്‍കുക.ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമെറിക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി.

സോഷ്യല്‍ ഹൗസിംഗിനെ സഹായിക്കുന്നതിന് എ ഐ ബി 800 മില്യണ്‍ യൂറോയുടെ ഫണ്ടും നേരത്തേ അനുവദിച്ചിരുന്നു. ഇതിന്റെ ഏറിയ പങ്കും നല്‍കിയതായും ബാങ്ക് വ്യക്തമാക്കി.

അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 28 ശതമാനം ഉയര്‍ന്ന് 11,600 യൂണിറ്റിലെത്തിയെന്ന് ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ട് (ബി പി എഫ് ഐ) വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തിലാകെ 32,695 പുതിയ അക്കൊമൊഡേഷനുകളാണ് രാജ്യത്തുണ്ടായത്. 2019നെ അപേക്ഷിച്ച് 55 ശതമാനം വര്‍ധനവാണിത്.

ഡെവലപ്പര്‍മാര്‍ക്ക് പുതിയ വീടുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കുന്നതാണ് പദ്ധതിയെന്ന് എ ഐ ബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാത്തി ബ്രൈസ് പറഞ്ഞു. ഫണ്ടിംഗ് വര്‍ധിപ്പിക്കുക എന്നതാണ് ഐ എ ഡി എഫിന്റെ ഉദ്ദേശ്യം. ഈ സാഹചര്യത്തിലാണ് ആക്റ്റിവേറ്റ് ക്യാപിറ്റലുമായി ഒത്തുചേര്‍ന്നതെന്നും ഇദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ദീര്‍ഘകാല പങ്കാളിത്തമുള്ള ആക്ടിവേറ്റ് 2015ലാണ് സ്ഥാപിച്ചത്. 18,250ലധികം വീടുകള്‍ ഡെലിവര്‍ ചെയ്യാനുള്ള ശേഷിയാണ് ഇതിനുള്ളത്.75 സൈറ്റുകളിലായി 1.9 ബില്യണ്‍ യൂറോയുടെ അഡ്വാന്‍സ്ഡ് ലോണുകളാണ് ഇതിനകം നല്‍കിയിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫിനാന്‍സ് നല്‍കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണിത്.

aib-home-loan