/sathyam/media/media_files/2026/01/14/c-2026-01-14-03-39-05.jpg)
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 2025-ല്‍ രാജ്യത്തുടനീളം വിവിധ സ്ഥാപനങ്ങള്‍ക്കായി 127 എന്‍ഫോഴ്‌സ്‌മെന്റ് ഓര്‍ഡറുകള്‍ നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (എഫ് എസ് എ ഐ). അതേസമയം 2024-ല്‍ ആകെ 132 എന്‍ഫോഴ്‌സ്‌മെന്റ് ഓര്‍ഡറുകളാണ് നല്‍കിയിരുന്നത്.
2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 102 അടച്ചുപൂട്ടല്‍ ഓര്‍ഡറുകളും, 23 പ്രൊഹിബിഷന്‍ ഓര്‍ഡറുകളുമാണ് നല്‍കിയത്. സ്ഥിതി മെച്ചപ്പെടുത്താനുള്ള രണ്ട് ഇംപ്രൂവ്‌മെന്റ് ഓര്‍ഡറുകളും നല്‍കി.
2024-നെ അപേക്ഷിച്ച് 2025-ല്‍ നിയമലംഘനങ്ങള്‍ക്ക് നേരിയ കുറവ് സംഭവിച്ചെങ്കിലും, പല അടിസ്ഥാന നിയമങ്ങളും ലംഘിക്കപ്പെടുന്നത് തുടരുന്നത് ദുഃഖകരമാണെന്ന് FSAI മേധാവി ഗ്രെഗ് ഡെംപ്‌സി പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ക്ഷുദ്രജീവികള്‍ കാണപ്പെടുക, വൃത്തിയില്ലായ്മ, സുരക്ഷിതമല്ലാതെ ഭക്ഷണം സൂക്ഷിക്കുക, ജോലിക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കാതിരിക്കുക മുതലായ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അധികൃതരെ അറിയിക്കാതെ നിയമവിരുദ്ധമായ ഭക്ഷണം വില്‍ക്കുന്ന സംഭവങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us