/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
ഡബ്ലിന്‍: സൈബര്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങി വിവിധ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട നൈജീരിയ ആസ്ഥാനമായ ‘ബ്ലാക്ക് ആക്സ്’ ക്രിമിനല്‍ സംഘത്തിനായി വിവിധ കൗണ്ടികളില്‍ വ്യാപക റെയ്ഡ് നടത്തി.ഓപ്പറേഷന്‍ സ്‌കീനിന്റെ ഭാഗമായി ഒറ്റ ദിവസം കില്‍ഡെയര്‍, സ്ലൈഗോ, ഡബ്ലിന്‍, ഗോള്‍വേ, ലിമെറിക്, കില്‍കെന്നി, മീത്ത് എന്നീ ഏഴ് കൗണ്ടികളിലാണ് റെയ്ഡ് നടത്തിയത്.
11 റെയ്ഡുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി ക്ലോത്തിംഗ് ഐറ്റംസുകളും പിടിച്ചെടുത്തു. അയര്‍ലണ്ട്, യു എസ്, കാനഡ, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ ആഗോള സാന്നിധ്യമുള്ള,ഇന്റര്‍പോള്‍ ലിസ്റ്റിലുള്ള ക്രിമിനല്‍ ഗ്രൂപ്പാണ് ബ്ലാക്ക് ആക്സ്.
ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയില്‍ നിന്നുള്ള ഗാര്‍ഡ, ഗാര്‍ഡ നാഷണല്‍ സൈബര്‍ ക്രൈം ബ്യൂറോ, ഡിറ്റക്ടീവ് യൂണിറ്റുകള്‍ എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us