ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള ശബ്ദം കാരണം 120,000-ൽ അധികം പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു; 16,746 പേർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും

New Update
Hgffg

ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള ശബ്ദം കാരണം 120,000-ൽ അധികം പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർവേ ഫലം. എയർപോർട്ടിനടുത്ത് താമസിക്കുന്ന ജനങ്ങൾ നടത്തിയ സർവേയിൽ വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി 800 മില്യൺ യൂറോയോളം ചെലവ് വരുമെന്നും വ്യക്തമാക്കുന്നു.

Advertisment

കണക്കുകൾ പ്രകാരം വിമാനങ്ങളുടെ ശബ്ദം കാരണം 71,500 പേർ ‘വളരെയധികം ശല്യവും’, 32,500 പേർ ഉയർന്ന അളവിൽ ഉറക്കക്കുറവും അനുഭവിക്കുന്നതായി പറയുന്നു. 16,746 പേർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതയും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്.

യാത്രക്കാരെ കൂടുതലായി എയർപോർട്ടിലേയ്ക്ക് ആകർഷിക്കാൻ ശ്രമിക്കുമ്പോൾ അത് വിനയാകുന്നത് എയർപോർട്ടിനു ചുറ്റുമായി ജീവിക്കുന്ന ആളുകൾക്കാണ്. അതിനാൽ ഡബ്ലിൻ എയർപോർട്ട് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനെ പറ്റി കാര്യമായി വിചിന്തനം നടത്തണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ശാന്നോൻ, കോർക്, നോക് എന്നീ എയർപോർട്ടുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി ഡബ്ലിൻ എയർപോർട്ടിന് തുല്യമാക്കുകയാണ് പ്രശ്നം പരിഹരിക്കാനുള്ള ഒരു വഴി എന്നും അവർ വ്യക്തമാക്കുന്നു.

ഡബ്ലിൻ പോലെ ഒരു എയർപോർട്ടിനെ അമിതമായി ആശ്രയിക്കുമ്പോഴുള്ള അപകടങ്ങളെ പറ്റി വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു എയർപോർട്ടിനെ മാത്രം അമിതമായി ആശ്രയിക്കുമ്പോൾ ജോലിക്കാരുടെ ദൗർലഭ്യം, പ്രകൃതി ദുരന്തങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിങ്ങനെ വല്ലതും ആ എയർപോർട്ടിൽ സംഭവിക്കുകയാണെങ്കിൽ അത് ടൂറിസം മേഖലയെയും, സമ്പദ് വ്യവസ്ഥയെ ആകെ തന്നെയും ബാധിക്കുന്ന എന്നും അവർ കൂട്ടിച്ചേർക്കുന്നു.