അയര്‍ലണ്ടില്‍ ഈ വര്‍ഷം ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടത് 150-ലധികം ഗാര്‍ഡകള്‍. നീതിന്യായവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ജൂലൈ 23 വരെ 156 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടതായി വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3,440 ഗാര്‍ഡകള്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു. 2014-ല്‍ 299, 2015-ല്‍ 301, 2016-ല്‍ 282, 2017-ല്‍ 264, 2018-ല്‍ 224, 2019-ല്‍ 266 എന്നിങ്ങനെയാണ് ആക്രമിക്കപ്പെട്ട ഗാര്‍ഡകളുടെ എണ്ണം. 2020-ല്‍ 223 പേരും, 2021-ല്‍ 266 പേരും ആക്രമിക്കപ്പെട്ടപ്പോള്‍, 2022-ല്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട ഗാര്‍ഡകളുടെ എണ്ണം 316 ആയും, 2023-ല്‍ 470 ആയും ഉയര്‍ന്നു. 2024-ല്‍ 373 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടത്.
ഗാര്‍ഡകള്‍ സമൂഹത്തിന് ചെയ്തുവരുന്ന സേവനത്തിന് തങ്ങള്‍ വളരെയേറെ നന്ദിയുള്ളവരാണെന്ന് പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കവേ നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ ഡ്യൂട്ടിയിലുള്ള ഗാര്‍ഡയെ ആക്രമിച്ചാല്‍ 7 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കാം.