/sathyam/media/media_files/2025/11/04/bvv-2025-11-04-02-26-06.jpg)
അയര്‍ലണ്ടില്‍ കോവിഡ്-19 കാരണം ഒക്ടോബര്‍ മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 1,500-ഓളം പേര്‍. ഹെൽത്ത് പ്രൊട്ടക്ഷൻ സർവ്വേല്ലൻസ് സെന്ററി (എച്ച് പി എസ് സി)-ന്റെ കണക്ക് പ്രകാരം ഒക്ടോബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ നിരവധി പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അവസാന ആഴ്ച 221 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. എന്നാല്‍ ആര്‍ക്കും ഐസിയു ചികിത്സ വേണ്ടിവന്നില്ല എന്നത് ആശ്വാസകരമാണ്. മരണങ്ങളും ഉണ്ടായില്ല.
അതേസമയം ഒക്ടോബര്‍ ആദ്യ വാരത്തില്‍ 10 കോവിഡ് മരണങ്ങളും, രണ്ടാം വാരത്തിലും, മൂന്നാം വാരത്തിലും മൂന്ന് മരണങ്ങള്‍ വീതവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് കോവിഡിന്റെ എക്സ് എഫ് ജി വകഭേദമാണ്. പിന്നാലെ എൻ ബി.1.8.1 വകഭേദവും ബാധിക്കപ്പെടുന്നു. 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതലായും രോഗം വരുന്നത്.
ഡബ്ലിൻ, കോർക്, ലോത്, കിൽഡറെ, കെറി, ലൈമേരിക്ക്, ഖൽവേ, ടൈപ്പേരാറി എന്നീ കൗണ്ടികളിലാണ് ഏറ്റവുമധികം രോഗബാധയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us