രണ്ട് ബെഡ് റൂമുള്ള വീട്ടില്‍ 18 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍: ഓരോരുത്തര്‍ക്കും 500 യൂറോ വീതം വാടക

New Update
Hgb

ലിമെറിക് : ഉടമയുടെ കുടിലതയില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വാടകവീട്ടില്‍ കഴിയേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടങ്ങി.നാല് മുതല്‍ ആറ് വരെ ആളുകളേ ഉണ്ടാകൂവെന്നാണ് ഇയാള്‍ ടി യു എസ് വിദ്യാര്‍ത്ഥികളെ ധരിപ്പിച്ചത്. എന്നാല്‍ ഇത്രയും ആളുകളെ താമസിപ്പിച്ച് ഓരോരുത്തരില്‍ നിന്നും കനത്ത തുക വാടക ഈടാക്കുകയായിരുന്നു വീട്ടുടമ.

Advertisment

ഒരാളില്‍ നിന്നും 500യൂറോ വീതം 9000 യൂറോയാണ് വീട്ടുടമ കൈപ്പറ്റിയത്.രണ്ട് ബെഡ് റൂമുകളും ലിവിംഗ് ഏരിയകളും ഉള്‍പ്പെടുന്നതായിരുന്നു വീട്. അവിടെയാണ് 18 പേര്‍ താമസിച്ചത്.ബിരുദാനന്തര ബിരുദ പഠനത്തിനായെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൂഷണത്തിനിരയായത്.

ആറ് പേര്‍ ഗ്രൗണ്ട് ഫ്ളോറിലും ആറ് പേര്‍ ഒന്നാം നിലയിലും ആറ് പേര്‍ അറ്റിക് സ്പേയ്സിലുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. . ഒരു അടുക്കളയാണുണ്ടായിരുന്നത്. അതിന്റെ ഫലമായി ഓരോരുത്തരും അവരുടെ മുറികളിലാണ് ഭക്ഷണം പാകം ചെയ്തത്.ഈ സംഭവം പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ടി യു എസ് സ്റ്റുഡന്റ്സ് യൂണിയന്‍ ഇടപെട്ട് ഇവര്‍ക്ക് ബദല്‍ താമസ സൗകര്യം ഏര്‍പ്പാടാക്കി.

ഈ ചൂഷണത്തെക്കുറിച്ച് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യൂണിയന്‍ ഡപ്യൂട്ടി പ്രസിഡന്റ് ഗിയറോയിഡ് ഫോളാന്‍ കൂട്ടിച്ചേര്‍ത്തു.ഈ തട്ടിപ്പിനെ വിമര്‍ശിച്ച് സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡി ജെന്‍ കമ്മിന്‍സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.ലിമെറിക്കിലുള്‍പ്പടെ അയര്‍ലണ്ടിലുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ താമസ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടലിന്റെ ആവശ്യകതയാണ് ഈ സാഹചര്യം എടുത്തുകാണിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Advertisment