/sathyam/media/media_files/2025/12/17/g-2025-12-17-03-21-46.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ജോര്‍ജിയയിലേക്ക് ഒരു വിമാനത്തില്‍ 52 പേരെ നാടുകടത്തി.അതിനൊപ്പം പറന്നത് 190 ഗാര്‍ഡകള്‍.ചെലവിട്ടത് 1,90,000 യൂറോ.
കഴിഞ്ഞ മാസമാണ് നാടുകടത്തല്‍ നടന്നത്. ആന്‍ ഗാര്‍ഡയിലെ 119 അംഗങ്ങളും ഒരു വിവര്‍ത്തകനും മനുഷ്യാവകാശ നിരീക്ഷകനും ഒരു ഡോക്ടറും ഒരു പാരാമെഡിക്കും വിമാനത്തിലുണ്ടായിരുന്നുവെന്ന് മന്ത്രി ജിം ഒ കല്ലഗന്‍ വിശദീകരിച്ചു.നാല് കുടുംബങ്ങളെയാണ് നാടുകടത്തിയത്. രണ്ട് വര്‍ഷവും എട്ട് മാസവുമായി രാജ്യത്ത് അനധികൃതമായി കഴിഞ്ഞവരാണിവര്‍. ഒറ്റയ്ക്ക് യാത്ര ചെയ്ത മൂന്ന് അമ്മമാര്‍ ഉണ്ടായിരുന്നു.അവരില്‍ രണ്ട് പേര്‍ക്ക് രണ്ട് കുട്ടികളും ഒരാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്.
യാത്രക്കാരിലൊരാള്‍ ദീര്‍ഘകാല കുറ്റകൃത്യ ചരിത്രമുള്ളയാളായിരുന്നു.മറ്റൊരാള്‍ മോഷ്ടാവായിരുന്നു.രണ്ട് പേര്‍ ചെറിയ ട്രാഫിക് നിയമലംഘനം നടത്തിയവരുമായിരുന്നു.35 പുരുഷന്മാരും പത്ത് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന 52 പേരില്‍ 41 പേരെയും ഐറിഷ് ജയിലില്‍ കസ്റ്റഡിയിലായിരുന്നു.നാടുകടത്തല്‍ വിജയകരമായി നടപ്പിലാക്കാന്‍ എട്ട് ആഴ്ച വരെ തടങ്കലില്‍ വയ്ക്കാമെന്ന് നിയമമുണ്ട്,അതനുസരിച്ചായിരുന്നു ഇത്. കുട്ടികളെ തടങ്കലില്‍ വെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന ചിലര്‍ നാടുകടത്തല്‍ ഉത്തരവ് പിന്‍വലിക്കാന്‍ അപേക്ഷകള്‍ നല്‍കിയിരുന്നു.എന്നാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് മറുപടിയം നല്‍കിയിരുന്നു. എല്ലാവരും മാതാപിതാക്കളോടൊപ്പമാണ് യാത്ര ചെയ്തത്. ഇത് മനുഷ്യാവകാശ നിരീക്ഷകന്‍ ഉറപ്പാക്കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏറ്റവും വേഗതയില്‍ നടപ്പാക്കിയത് അയര്‍ലണ്ടാണ്. എന്നാല്‍ ചാര്‍ട്ടേഡ് ആയിരുന്നാലും , വിമാനങ്ങള്‍ക്ക് നല്‍കേണ്ട തുകയുടെ വിശകലനം ഒരിക്കലും നടന്നിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.അതായത് നാടുകടത്താനുള്ള ചിലവ് ഇനിയും ഉയരുമെന്നും തന്നെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us