/sathyam/media/media_files/B6QLFhUmEql6jU7uehQY.jpg)
ഡബ്ലിന്‍ : ആരോഗ്യ മേഖലയില്‍ ഈ വര്‍ഷം 2000 ആരോഗ്യപ്രവര്‍ത്തകരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി. ഡെയ്ലില്‍ എച്ച് എസ് ഇയുടെ റിക്രൂട്ട്‌മെന്റ് നിരോധനത്തിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് നടത്തിയ രൂക്ഷ വിമര്‍ശനത്തിന് നല്‍കിയ മറുപടിയിലാണ് 2000 പേരെ നിയമിക്കുമെന്ന് ലിയോ വരദ്കര്‍ വെളിപ്പെടുത്തിയത്.
ഒരു വിഭാഗം ജീവനക്കാരെ നിയമിക്കാന്‍ അനുമതി നേടുന്നു.അവരെ നിയമിക്കാതെ മറ്റൊരു വിഭാഗത്തെ നിയമിക്കുകയെന്ന രീതിയായിരുന്നു മുമ്പ് എച്ച് എസ് ഇ സ്വീകരിച്ചിരുന്നത്. അതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍,കണ്‍സള്‍ട്ടന്റുമാര്‍, ജി പിമാര്‍ എന്നിവര്‍ക്ക് നിയമന നിരോധനം ബാധകമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എച്ച് എസ് ഇ കഴിഞ്ഞ വര്‍ഷം 1,019 മെഡിക്കല്‍, ഡെന്റല്‍ ജീവനക്കാര്‍, 929 ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍സ് എന്നിവരേയും 2,100 നഴ്സ്- മിഡൈ്വഫ്മാരെയും നിയമിച്ചിരുന്നുവെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. ഈ വര്‍ഷവും എച്ച് എസ് ഇക്ക് 2,000 ജീവനക്കാരെ കൂടുതലായി നിയമിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
എച്ച്എസ്ഇയിലെ നിലവിലെ നിയമനം മരവിപ്പിക്കുന്നത് നവംബറിലാണ് എല്ലാ വിഭാഗം ജീവനക്കാരുടെയും റിക്രൂട്ട്മന്റെ പൂര്‍ണ്ണമായും എച്ച്.എസ്. ഇ.നിര്‍ത്തിയത്. ശൈത്യമെത്തിയതോടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ ആശുപത്രികള്‍ വലിയപ്രതിസന്ധിയിലായിരുന്നു. ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സ വൈകിയതിനെ തുടര്‍ന്ന്് ഒരു യുവതി മരിച്ച സംഭവവുമുണ്ടായി.
ഐ എന്‍ എം ഒ അടക്കമുള്ള സംഘടനകളും നിയമനനിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ലേബര്‍ നേതാവ് ഇവാന ബാസിക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റിക്രൂട്ട്മെന്റ് നിരോധനം പൂര്‍ണ്ണമായും നീക്കണമെന്ന് ടി ഡി ആവശ്യപ്പെട്ടു.
ആശുപത്രികളില്‍ നടക്കുന്നത്….
മിക്ക മെഡിക്കല്‍ പ്രൊഫഷണലുകളും അപകടകരവുമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്ന് ലേബര്‍ ടി ഡി ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ തിരക്ക്, നീണ്ട വെയിറ്റിംഗ് ലിസ്റ്റുകള്‍, ട്രോളി പ്രതിസന്ധി, റീ ടെന്‍ഷന്‍ പ്രശ്നങ്ങള്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തവര്‍ക്ക് സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയെല്ലാം ടി ഡി വിവരിച്ചു.
”ആരോഗ്യ രംഗത്തുനിന്നും ഹൊറര്‍ സ്റ്റോറികളാണ് പുറത്തുവരുന്നത്. അത്യാഹിത വിഭാഗങ്ങളില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല. പ്രായമായവരും പിഞ്ച് കുഞ്ഞുങ്ങളും വരെ ചികില്‍സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ആശുപത്രിയില്‍ പോയാല്‍ അസുഖം പിടിപെടുമെന്ന് ഭയപ്പെടുന്ന വിധത്തില്‍ സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍. നിരാശരായ ഇവിടുത്തെ നഴുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേയ്ക്ക് പറക്കുകയാണ്.ആരോഗ്യ മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയതല്ലാതെ മറ്റൊരു നേട്ടവും റിക്രൂട്ട്മെന്റ് നിരോധനം നല്‍കിയില്ല”.
ലേബര്‍ കൗണ്‍സിലര്‍ കോനോര്‍ ഷീഹാന്റെ 87കാരനായ മുത്തച്ഛന് ചികില്‍സ കിട്ടാന്‍ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി വിഭാഗത്തില്‍ നാല് ദിവസം ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്ന സംഭവവവും ഇവാന ബാസിക് ടി ഡി ഉദാഹരിച്ചു.’ആരോഗ്യ രംഗമാകെ സമ്പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ’ ടി ഡി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us