ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഒമ്പത് മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 2500 നഴ്സുമാര്‍.കഴിഞ്ഞ വര്‍ഷത്തെ കണക്കാണിതെന്ന് ഐ എന്‍ എം ഒ പറഞ്ഞു. വളരെ അക്രമാസക്തരും സേവനത്തെ വിലയിടിച്ചുകാണിക്കുന്നവരുമായ ഒരു പൊതുസമൂഹത്തില്‍ നിന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നതെന്ന് യൂണിയന്‍ വ്യക്തമാക്കി.
നഴ്‌സുമാര്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നു. കൂടാതെ അധിക്ഷേപിക്കുന്ന സംഭവങ്ങളുമേറെ.ഇതെല്ലാം സഹിച്ചും ക്ഷമിച്ചുമാണ് നഴ്‌സുമാരാണ് ആരോഗ്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം നേരിടുന്ന വിഭാഗവും നഴ്സുമാരും മിഡ് വൈഫുകളുമാണെന്ന് സംഘടന വിശദീകരിച്ചു.
ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്റെ (ഐഎന്‍എംഒ) കണക്കുകള്‍ കാണിക്കുന്നത് നഴ്സുമാര്‍ പൊതുജനങ്ങളില്‍ നിന്നുള്ള ആക്രമണത്തിന്റെ ആഘാതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.
ജനുവരി മുതല്‍ സെപ്തംബര്‍ വരെ ജോലിസ്ഥലത്ത് 4,382 ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, അതില്‍ 2,553 നഴ്‌സുമാരാണ്. ആഴ്ചയില്‍ ശരാശരി 65-ല്‍ അധികം.
പോര്‍ട്ടര്‍മാരും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരുമടക്കമുള്ളവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. എങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ നഴ്സുമാര്‍ തന്നെയാണ്.പല ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതായി സംഘടന പറയുന്നു.
പീഡിയാട്രിക്, മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍ പോലും തങ്ങളുടെ അംഗങ്ങള്‍ ആക്രമണത്തില്‍ വര്‍ദ്ധനവ് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് തുടരാനാവില്ലെന്നും കഠിനമായ സമ്മര്‍ദ്ദമുള്ള ആശുപത്രികളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.