Advertisment

അയര്‍ലണ്ടില്‍ നാലുവര്‍ഷത്തിനുള്ളില്‍ ‘കൊന്നത്’ 28500 ജീവനുകളെ…

New Update
vfdrtyuik

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പ്രോ ലൈഫ് സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി മെയ് ആറിന് പ്രോ ലൈഫ് കാമ്പെയ്ന്‍ മാര്‍ച്ച് ഫോര്‍ ലൈഫ് എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നു.ബാങ്ക് ഹോളിഡേ ദിനമായ മെയ് ആറിന് ഉച്ചയ്ക്ക് 2ന് ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലാണ് മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുന്നത്.

Advertisment

മനുഷ്യ ജീവനെ സ്നേഹിക്കുന്നവരെല്ലാം റാലിയില്‍ അണി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.പ്രോ ലൈഫ് പൗരന്മാരുടെ ശബ്ദം അവഗണിക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശമാണ് മാര്‍ച്ച് ഫോര്‍ ലൈഫ് സര്‍ക്കാരിന് നല്‍കുന്നത്.

ഗര്‍ഭഛിദ്രം നിയമപരമാക്കിയതിന് ശേഷമുള്ള ആദ്യ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ 28,500 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. 2022ലാണ് ഏറ്റവും കൂടുതല്‍ (8,500) ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നത്.ഈ സാഹചര്യത്തില്‍ പൊതു സമൂഹത്തില്‍ പ്രോ ലൈഫ് കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും അയര്‍ലണ്ടിലെ ‘അബോര്‍ഷന്‍’ ഭരണകൂടമുണ്ടാക്കുന്ന വിനാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും റാലി ലക്ഷ്യമിടുന്നു.

അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായിട്ടുള്ള പ്രശ്നങ്ങളെ അടിയന്തിരമായി അഭിസംബോധന ചെയ്യണമെന്ന് പ്രോ ലൈഫ് കാമ്പെയ്ന്‍ ആവശ്യപ്പെട്ടു.

പ്രോ-ലൈഫ് കാഴ്ചപ്പാടിനെ അവഗണിക്കുന്നു

മൂന്ന് വര്‍ഷത്തെ അവലോകന ഘട്ടത്തിലും പ്രോ-ലൈഫ് കാഴ്ചപ്പാടിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതും ശ്രമിക്കുന്നതുമെന്ന് പ്രചാരകര്‍ ആരോപിക്കുന്നു.

അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രോ ലൈഫിന്റെ നിലപാട് കേള്‍ക്കാനോ അതിന്മേല്‍ പരിശോധന നടത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുമായി മാത്രമേ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെലി കൂടിക്കാഴ്ച നടത്തുന്നുള്ളൂ.അവലോകനത്തിനായി നിയമിച്ച ഗവേഷകരും പക്ഷപാതികളാണ്.

ബദലൊന്നുമില്ലെന്ന് പറയുന്നു

ആസൂത്രിതമല്ലാത്ത ഗര്‍ഭം തടയുന്നതിനുള്ള ബദലുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും യുവതി യുവാക്കള്‍ക്ക് നല്‍കുന്നില്ല.ഇത് ഗര്‍ഭച്ഛിദ്രമല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന തോന്നലുണ്ടാക്കുന്നു.

എച്ച എസ് ഇ യുടെ മൈ ഓപ്ഷന്‍സ് ഹോട്ട്‌ലൈന്‍ സംവിധാനം അപര്യാപ്തമാണ്. മാത്രമല്ല അബോര്‍ഷനുള്ള എക്സ്പ്രസ് ട്രാക്കായി ഇത് മാറി.മറ്റൊരു ഓപ്ഷനും കൗണ്‍സിലര്‍മാര്‍ നല്‍കുന്നില്ല.

പുതിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പുതിയ സംവാദം ആവശ്യമാണ്. പ്രോ-ലൈഫ് കാഴ്ചപ്പാടിന് എന്നത്തേക്കാളും കൂടുതല്‍ പ്രസക്തി കൈവന്നിട്ടുണ്ടെന്നും കാമ്പെയ്നര്‍മാര്‍ പറയുന്നു

prolife-ireland
Advertisment