New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
ലിമറിക്കില്‍ 3 മില്യണ്‍ യൂറോയോളം വിലവരുന്ന കഞ്ചാവ് പിടികൂടി ഗാര്‍ഡ. വ്യാഴാഴ്ച ഗാര്‍ഡയും, റവന്യൂ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് 147 കിലോഗ്രാം തൂക്കം വരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്.
Advertisment
ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കസ്റ്റംസും പരിശോധനയില്‍ പങ്കെടുത്തു. സംഘടിതകുറ്റവാളികള്‍ അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും, വില്‍പ്പന നടത്തുന്നതിനും തടയിടുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന.
ആരെങ്കിലും മയക്കുമരുന്ന് കടത്തുന്നതായി സംശയം തോന്നിയാല്‍ താഴെ പറയുന്ന നമ്പറില്‍ റവന്യൂവിനെ ബന്ധപ്പെടാമെന്നും, വിവരം നല്‍കുന്നയാളിന്റെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുമെന്നും റവന്യൂ വക്താവ് പറഞ്ഞു.
നമ്പര്‍: 1800 295 295