ഡബ്ലിനിൽ €3,00,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

New Update
Vfvhh

സൌത്ത് ഡബ്ലിനില്‍ നടത്തിയ ഒരു ഓപ്പറേഷനില്‍ €3,00,000 മേലെ വിലമതിക്കപ്പെടുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 20-വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

Advertisment

ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം ഗാർഡകളുടെ നേതൃത്വത്തിൽ ഇന്നലെ ഒരു വീടിനുള്ളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് പിടി കൂടിയത്.

വാക്വം-സീൽ പാക്കേജുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം €3,00,000 വിലയുള്ള കഞ്ചാവ് ഹർബ്, കൂടാതെ €2,000 കറന്‍സിയും പരിശോധനയിൽ കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത യുവാവിനെ ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്‌.

Advertisment