ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/04/08/tVdUZUSSZN6SNQiVKKqP.jpg)
അയര്‍ലണ്ടില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയുടെ പ്രതിഫലനമായി ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO)-ന്റെ പുതിയ കണക്കുകള്‍. ഇന്നലെ രാവിലെ (തിങ്കള്‍) സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 440 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയ്ക്ക് കാത്തിരിക്കുന്നത്. ഇതില്‍ 286 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
Advertisment
75 രോഗികളാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്കിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 40 രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുമ്പോള്‍ മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സെന്റ് വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ രോഗികള്‍ 28 വീതമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us