അയര്‍ലണ്ടില്‍ സൗജന്യ ഐവിഎഫ് ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Wtdgv

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള സൌജന്യ ഐവി എഫ് ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവെന്ന് റിപ്പോര്‍ട്ട്‌.

Advertisment

സര്‍ക്കാറിന്റെ ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് (ഐ വി എഫ് ) സേവനം,2023 സെപ്റ്റംബറിൽ ആരംഭിച്ചതിന് ശേഷം, ഏകദേശം 1,700 ദമ്പതികള്‍ ചികിത്സക്കായി റഫർ ചെയ്തതായി എച്ച് എസ് ഇ അറിയിച്ചു.

തുടക്കത്തിൽ പ്രതിമാസം ഏകദേശം 100 ദമ്പതികള്‍ ആണ് ഐ വി എഫ്    സേവനത്തിനായി അപേക്ഷിചിരുന്നത്. എന്നാൽ 2024-ന്റെ അവസാന ഘട്ടങ്ങളിൽ ഈ എണ്ണം 50% വർദ്ധിച്ച് പ്രതിമാസം 150 ദമ്പതികളായി ഉയർന്നതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച് എസ് ഇ ) ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 എച്ച്എസ്ഇ സ്ഥാപിച്ച ആറ്  ഫെർട്ടിലിറ്റി ഹബ്ബുകൾക്ക് പ്രതിമാസം 550 റഫറലുകൾ വരെ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ “വളരെ മന്ദഗതിയിലായിരുന്നു” ഡിമാൻഡ്, പക്ഷേ ഇപ്പോൾ ക്രമേണ വർദ്ധിച്ചുവരുന്നതായി, എച്ച് എസ് ഇ l-യുടെ നാഷണൽ വിമൻസ് ആൻഡ് ഇൻഫന്റ്സ് ഹെൽത്ത് പ്രോഗ്രാമിന്റെ ക്ലിനിക്കൽ ഡയറക്ടർ ഡോ. ക്ലിയോന മർഫി പറഞ്ഞു.

ഈ സേവനത്തിൽ ചേർന്നവർ “വളരെ സന്തുഷ്ടരാണ്” എന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ ലഭിക്കുന്നതിനാൽ “ഓപ്ഷനുകൾ” ഉണ്ടെന്നും അവർ പറഞ്ഞു. പബ്ലിക് സ്കീമിലെ വിജയനിരക്കുകൾ നിരീക്ഷിക്കപ്പെടുകയും ഈ സേവനത്തിലൂടെ ഗർഭധാരണത്തിന് നല്ല അവസരങ്ങൾ ലഭിക്കുമെന്ന് ആളുകളെ അറിയിക്കാൻ കഴിയുകയും ചെയ്യുന്നത് ഒരു വലിയ നേട്ടമാണെന്നും ഡോ. മർഫി പറഞ്ഞു.

Advertisment