5000 പുതിയ ക്ലൈന്റുകള്‍… 225500 തൊഴിലവസരങ്ങള്‍… അയര്‍ലണ്ടില്‍ വന്‍ മുന്നേറ്റം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fdertyujkjnbdse56yu

ഡബ്ലിന്‍ : ആഗോള വിപണികളില്‍ അയര്‍ലണ്ടിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതില്‍ എന്റര്‍പ്രൈസ് അയര്‍ലണ്ട് മികച്ച നേട്ടം കൈവരിച്ചതായി കണക്കുകള്‍.ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ മികവ് കൈവരിക്കാനായതെന്ന് ഈ സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 5000 ക്ലൈന്റുകളെ എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ കുടക്കീഴില്‍ അണിനിരത്താന്‍ സാധിച്ചു.ഇതിലൂടെ 225500 എന്ന റെക്കോഡ് തൊഴില്‍ അവസര നേട്ടങ്ങളാണുണ്ടാക്കിയതെന്ന് സി ഇ ഒ ലിയോ ക്ലാന്‍സി പറഞ്ഞു.

Advertisment

ഐറിഷ് ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ ,ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയ്ക്ക് ആഗോള വിപണികളില്‍ ചുവടുറപ്പിക്കുന്നതിനും വളരാനും സഹായം നല്‍കുന്ന സ്ഥാപനമാണ് എന്റര്‍പ്രൈസ് അയര്‍ലണ്ട്.കയറ്റുമതി കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്ന് ക്ലാന്‍സി പറഞ്ഞു.

39 ഓഫീസുകള്‍ 150ലധികം പ്രൊഫഷണലുകള്‍

ലോകമെമ്പാടുമായി 39 ഓഫീസുകളും 150ലധികം പ്രൊഫഷണലുകളുമുള്ള വിദേശ ശൃംഖലയാണ് എന്റര്‍പ്രൈസ് അയര്‍ലണ്ടിനുള്ളത്. കയറ്റുമതിയില്‍ ഐറിഷ് കമ്പനികളെ സഹായിക്കുക മാത്രമാണ് ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം 15,530 പുതിയ ജോലികള്‍ നല്‍കാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ ലക്ഷ്യങ്ങള്‍ മറികടക്കാനായെന്ന് സി ഇ ഒ വിശദീകരിച്ചു. ഡബ്ലിന് പുറത്ത് മൂന്നില്‍ രണ്ടോ അതിലധികമോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഈ പ്രദേശങ്ങളിലാകെ 68%വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

തൊഴിലവസരങ്ങളുടെ പൂക്കാലം

എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ ഫുഡ് ആന്‍ഡ് സസ്റ്റൈനബിലിറ്റി, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, ടെക്നോളജി ആന്റ് സര്‍വീസസ് എന്നീ പ്രധാന മേഖലാ ഡിവിഷനുകളിലും മികച്ച തൊഴില്‍ വളര്‍ച്ച കൈവരിച്ചു. ഫുഡ് ആന്‍ഡ് സസ്റ്റൈനബിലിറ്റിയില്‍ 3% വളര്‍ച്ചയുണ്ടായി. 66047 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലൈഫ് സയന്‍സസില്‍ 93,652 ,ടെക്നോളജി ആന്റ് സര്‍വീസസില്‍ 65,796 എന്നിങ്ങനെയും ആളുകള്‍ ജോലി ചെയ്യുന്നു.യഥാക്രമം രണ്ട് ശതമാനം വീതം വളര്‍ച്ചയാണ് ഇവ നേടിയത്.

കാലാവസ്ഥ, സസ്റ്റെയ്നബിലിറ്റി, അഗ്രിടെക് എന്നിവയില്‍ തൊഴിലവസരങ്ങള്‍ 7% വര്‍ധിച്ചു, ക്ഷീര, പാനീയങ്ങള്‍, ഭക്ഷ്യ എഫ്ഡിഐ എന്നിവയിലെ തൊഴിലവസരങ്ങളില്‍ 5% വര്‍ധനവുണ്ടായി.ലൈഫ് സയന്‍സ് കമ്പനികളില്‍ 4%, ഹൈടെക് ഹൗസിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 3% എന്നിങ്ങനെ തൊഴിലവസരങ്ങള്‍ കൂടി.ഡിജിറ്റല്‍ ടെക്നോളജി, ഫിന്‍ടെക് മേഖലകളില്‍ 2% വളര്‍ച്ച നിലനിര്‍ത്തി. അന്താരാഷ്ട്ര വിദ്യാഭ്യാസം, എഡ്ടെക്ക് എന്നിവയില്‍ 5% തൊഴില്‍ വളര്‍ച്ചയുണ്ടായി.

ദൃഢനിശ്ചയത്തോടെ മുന്നോട്ട്

ആഗോള വിപണികളിലെ വില്‍പ്പനയും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെയും സ്ഥാപിത കമ്പനികളെയും സഹായിക്കാനുള്ള ദൃഢനിശ്ചയമാണ് എന്റര്‍പ്രൈസ് അയര്‍ലണ്ടിനുള്ളതെന്ന് സി ഇ ഒ വിശദീകരിച്ചു. മല്‍സരാധിഷ്ഠിതമായ ആഗോള വിപണിയുടെ ഭാഗമാകാനുള്ള ഐറീഷ് സ്ഥാപനങ്ങളുടെയാത്രയില്‍ നവീകരണം അടക്കമുള്ള എല്ലാ വിധ പിന്തുണയും എന്റര്‍പ്രൈസ് അയര്‍ലണ്ട് ഉറപ്പാക്കുമെന്നും സി ഇ ഒ പറഞ്ഞു.ഐറിഷ് തൊഴില്‍ വിപണിയിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ കൊണ്ടുവരുന്ന വൈദഗ്ധ്യവും അതിന്റെ പ്രാധാന്യവും സി ഇ ഒ എടുത്തുപറയുന്നു.

ireland jobs
Advertisment