അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും കസേരകളിലും മറ്റുമായി ചികിത്സ തേടിയവരുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO). ബുധനാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 506 പേരാണ് ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത്. ഇതില്‍ 349 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
104 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക് ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 58 പേരും, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയില്‍ 53 പേരും ഇത്തരത്തില്‍ ഇന്നലെ ചികിത്സ തേടി.