അയർലണ്ടിൽ മതിയായ രേഖകളില്ലാതെ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ചു

New Update
H

മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ച് ഗാർഡ നാഷണൽ ഇമ്മീഗ്രേഷൻ ബുരേ (ജി എൻ ഐ ബി). തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലാണ് 35 പുരുഷന്മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരെ പ്രത്യേക വിമാനത്തില്‍ ജോര്‍ജ്ജിയയിലേയ്ക്ക് അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളെ എല്ലാവരെയും അവരുടെ കുടുംബത്തോടൊപ്പം തന്നെയാണ് തിരിച്ചയച്ചതെന്നും ജി എൻ ഐ ബി കൂട്ടിച്ചേര്‍ത്തു.

Advertisment

രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവരെ തിരിച്ചയയ്ക്കുന്ന കുടിയേറ്റ നയം കൃത്യമായി നടപ്പാക്കാന്‍ നീനിന്യായവകുപ്പുമായി ചേര്‍ന്ന് തങ്ങള്‍ പരിശ്രമം തുടര്‍ന്നുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Advertisment