രാജ്യത്തെ ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമെന്ന് വ്യക്തമാക്കിക്കൊണ്ട് ഐറിഷ് നഴ്സസ് ആൻഡ് മിദ്‌വിവ്സ് ഓർഗാണൈസേഷൻ (INMO) -ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച രാവിലെ 530 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയത്. 113 പേര്‍ ഇത്തരത്തില്‍ ചികിത്സ തേടിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്ക്ആണ് ഇക്കാര്യത്തില്‍ ഒന്നാമത്.
അതേസമയം 378 രോഗികളാണ് ട്രോളികളിലും മറ്റും ചൊവ്വാഴ്ച ചികിത്സ തേടിയതെന്നാണ് എച്ച് എസ് ഇ പറയുന്നത്. ട്രോളികള്‍, മറ്റ് അധിക ബെഡ്ഡുകള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവരെ മാത്രമേ എച്ച്എസ്ഇ കണക്കിൽ ഉള്‍പ്പെടുത്തുന്നുള്ളൂ എന്നതാണ് ഈ വ്യത്യാസത്തിന് കാരണം. ഐഎൻ എം ഒ ആകട്ടെ ആശുപത്രി വരാന്തകള്‍, കസേരകള്‍ എന്നിവിടങ്ങളിലെല്ലാം ചികിത്സയ്ക്കായി കാത്തിരിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ പട്ടികയാണ് തയ്യാറാക്കുന്നത്.
2024-ല്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയവരുടെ എണ്ണം ഒരു ലക്ഷത്തിന് മേലെയാണെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്.