കെറിയില്‍ നിന്നും കാണാതായ 56കാരനായ കര്‍ഷകന് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തി ഗാര്‍ഡ. ഒരാഴ്ച മുമ്പാണ് മോള് ’സ് ഗ്യാപിൽ താമസിച്ചുവന്ന മിഖായേൽ ഗൈൻ എന്നയാളെ കാണാതായത്. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേന്മാരെയിലെ ഒരു കടയിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.
മൈക്കിന്റെ കാര്യത്തില്‍ കുടുംബം വളരെ ആശങ്കയിലാണെന്നും, ഇദ്ദേഹത്തെ കണ്ടെത്താനായി തങ്ങള്‍ ശ്രമം തുടരുകയാണെന്നും പൊതുജനസഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയില്‍ ഗാര്‍ഡ വക്താവ് പറഞ്ഞു.
കേന്മാരെലെ സെൻട്രൽ എന്ന കടയില്‍ നിന്നും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതായാണ് മൈക്കിന്റെ അവസാന സിസിടിവി ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും തന്റെ ടൊയോട്ട ആർഎവി 4 കാറെടുത്ത് പോയ മൈക്കിനെ പിന്നീട് കണ്ടിട്ടില്ല. 152 കെവൈ 366 രജിസ്‌ട്രേഷന്‍ ബ്രോണ്‍സ് നിറമുള്ള കാര്‍ പിന്നീട് കറിഗ് ഈസ്റ്റിൽ N17ന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
5 അടി 10 ഇഞ്ച് ഉയരം, സ്റ്റോക്കി ബിൽഡ് ആയ ശരീരം, ബ്രൗണ്‍/േ്രഗ നിറത്തിലുള്ള മുടി, കട്ടിയുള്ള, അലങ്കോലമായിക്കിടക്കുന്ന മുടി എന്നിവയാണ് മൈക്കിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. കാണാതാകുമ്പോള്‍ ഒരു ഓറഞ്ച് വൂളി തൊപ്പി, കറുത്ത നിറത്തിലുള്ള കമ്പിളി ബനിയന്‍ പോലുള്ള വസ്ത്രം, നീല നിറത്തിലുള്ള ജീന്‍സ്, കറുത്ത ബൂട്ട്‌സ് എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.
മൈക്കിനെ പറ്റി എന്തെങ്കിലും വിവരമോ, സിസിടിവി ഫൂട്ടേജുകളോ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനില്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥന. കേന്മാരെ ടൌൺ, മോള് ’സ് ഗ്യാപ് (N71/R568) പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലോ മറ്റോ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.