ഐറിഷ് ആശുപത്രികളിൽ 613 രോഗികൾ ട്രോളികളിൽ; ഐ എൻ എം ഒ

New Update
Jjnn

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ ) ന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം വ്യാഴാഴ്ച രാവിലെ വരെ, രാജ്യത്തെ ആശുപത്രികളിൽ ചികിത്സക്കായി ബെഡ് കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 613 ആയി ഉയര്‍ന്നു. ഇതിൽ ഭൂരിഭാഗം രോഗികളും എമർജൻസി വിഭാഗങ്ങളിലും മറ്റ് വാർഡുകളിലുമായി ട്രോളികളിൽ കിടക്കുന്നവര്‍ ആണ്.

Advertisment

ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് യൂണിവേഴ്സിറ്റി ആശുപത്രി ലിമറിക്കിൽ ആണ്, 95 രോഗികൾ. യൂണിവേഴ്സിറ്റി ആശുപത്രി ഗാൽവേയിലും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ട്രോളിയിലുള്ള രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയിലാണ്.

ഐ എൻ എം ഒയുടെ കണക്കനുസരിച്ച്, ട്രോളികളിൽ കിടക്കുന്ന ആകെ രോഗികളിൽ 362 പേർ എമർജൻസി വിഭാഗങ്ങളിലാണ്, 251 പേർ മറ്റ് വാർഡുകളിലുമാണ്.

Advertisment