അയർലൻഡിൽ ഒമ്പത് കുട്ടികളടക്കം 63 പേരെ ദക്ഷിണാഫ്രിക്കയിലേക്ക് നാടുകടത്തി

New Update
D

ഡബ്ലിന്‍: ജസ്റ്റീസ് മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഒമ്പത് കുട്ടികളടക്കം 63 പേരെ ദക്ഷിണാഫ്രിക്കയിലേക്ക് നാടുകടത്തി.

Advertisment

പ്രദേശവാസികളുടെ പ്രതിഷേധത്തെ അവഗണിച്ച് ഒയെകാന്‍മി കുടുംബത്തെയും നാടുകടത്തി. കഴിഞ്ഞ മാസം, ടിറ്റിലായോ ഒലുവകേമി ഒയെകാന്‍മിക്കും അവരുടെ മൂന്ന് ആണ്‍മക്കള്‍ക്കും എതിരായ നാടുകടത്തല്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 300 പേര്‍ ജസ്റ്റീസ് വകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.

28 പുരുഷന്മാരും 26 സ്ത്രീകളും ഇന്നലെ അയര്‍ലണ്ടിന് പുറത്തായവരില്‍പ്പെടുന്നു.നാടുകടത്തിയവരില്‍ പത്ത് പേര്‍ ഇവിടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു.ഡബ്ലിനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം ഇവരുമായി ദക്ഷിണാഫ്രിക്കയില്‍ എത്തി.

Advertisment