New Update
/sathyam/media/media_files/2025/06/29/bhhvff-2025-06-29-04-58-17.jpg)
ഡബ്ലിന്‍ തുറമുഖം വഴി അയര്‍ലണ്ടിലേയ്ക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 6.25 മില്യണ്‍ യൂറോയുടെ സിഗരറ്റുകള്‍ പിടികൂടി. ഏകദേശം ഏഴ് ദശലക്ഷം സിഗരറ്റുകളാണ് ചൊവ്വാഴ്ച നെതര്‍ലണ്ട്‌സിലെ റോട്ടര്‍ഡാമില്‍ നിന്നും ഡബ്ലിനിലെത്തിയ കപ്പലില്‍ നിന്നും പിടികൂടിയത്. കപ്പലിലെ ഒരു കണ്ടെയിനറില്‍ ആളില്ലാത്ത നിലയിലായിരുന്ന സിഗരറ്റുകള്‍.
Advertisment
പതിവ് പരിശോധനയിലാണ് കള്ളക്കടത്ത് പിടിച്ചതെന്നും, പരിശീലനം ലഭിച്ച ഡോഗായ മിലോയും, മൊബൈല്‍ എക്‌സ്-റേ സ്‌കാനകറും പരിശോധനയില്‍ നിര്‍ണ്ണായകമായെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
മൾബോറോ എന്ന പേരിലാണ് ഈ വ്യാജ സിഗരറ്റുകള്‍ എത്തിച്ചിരുന്നത്. ഇതുവഴി 4.9 മില്യണ്‍ യൂറോയുടെ നഷ്ടം ഖജനാവിന് സംഭവിക്കുമായിരുന്നു.