/sathyam/media/media_files/2025/02/13/taqFxebwOvdtWFhQbZbQ.jpg)
ഐക്കിയ(IKEA) അയർലണ്ടിലെ ടെസ്കോ സ്റ്റോറുകളുമായി സഹകരിച്ച് രാജ്യത്തുടനീളം ഏഴ് പുതിയ ‘ക്ലിക്ക് ആൻഡ് കളക്ട്’ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ലൗത്ത്, വെസ്റ്റ്മീത്ത്, കെറി, വിക്ക്ലോ, മയോ, ഡബ്ലിൻ എന്നീ കൗണ്ടികളിലാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഐക്കിയ ഓർഡറുകൾ തൊട്ടടുത്തുള്ള ടെസ്കോ സ്റ്റോർ കാർപാർക്കിൽ നിന്ന് എടുക്കാൻ ഇത് സഹായിക്കും.
2023 മെയ് മാസത്തിൽ കോർക്ക്, ലൗത്ത്, കിൽഡെയർ എന്നിവിടങ്ങളിൽ വിജയകരമായി നടത്തിയ പൈലറ്റ് പ്രോഗ്രാമിന് ശേഷം ഇത് രാജ്യത്തെ 21 സ്ഥലങ്ങളിലേക്ക് വിപുലീകരിച്ചിരുന്നു.
ഈ സേവനത്തിലൂടെ, €200-ൽ കൂടുതൽ വിലയുള്ള ഓർഡറുകൾ സൗജന്യമായി എടുക്കാം. €200-ൽ കുറവുള്ള ഓർഡറുകൾക്ക് €15 ചാർജ് ഈടാക്കും. ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ടെസ്കോ കാർപാർക്കിലെ ഒരു നിശ്ചിത സ്ഥലത്ത് നിന്ന് ഐക്യ ഓർഡറുകൾ എടുക്കാം.
ലൗത്ത് കൗണ്ടി: ഡണ്ടാൽക്ക്, വെസ്റ്റ്മീത് കൗണ്ടി: മുള്ളിംഗർ, കെറി കൗണ്ടി: കില്ലാർണി, വിക്ക്ലോ കൗണ്ടി: ആർക്ലോ, ബ്രേ, മയോ കൗണ്ടി: കാസിൽബാർ, ഡബ്ലിൻ: ലിഫി വാലി എന്നിവിടങ്ങളിലാണ് പുതിയ കളക്ഷൻ കേന്ദ്രങ്ങൾ.
ടെസ്കോ അയർലണ്ടുമായുള്ള പങ്കാളിത്തത്തിൽ ഐക്കിയ അഭിമാനിക്കുന്നതായും.’ക്ലിക്ക് ആൻഡ് കളക്ട്’ പോലെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ സേവനങ്ങൾ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുമെന്നും,അയർലണ്ടിലെ ഐക്കിയ മാർക്കറ്റ് മാനേജർ ജെയ്ൻ ഓവൻ-ഗോൾഡ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us