/sathyam/media/media_files/CSLuWtiVk0D2dNq2mCb6.jpg)
ഡബ്ലിന്‍ : സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ‘കാമഭ്രാന്തനായ’ ഡബ്ലിനിലെ നഴ്സ് ലിയോനാര്‍ഡ് ഇലിയൂട്ട (36)കുറ്റക്കാരനാണെന്ന് ജില്ലാ കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് ഇയാളെ റിമാന്റ് ചെയ്തു.
യാത്രയില്‍ കാറില്‍ ലിഫ്ട് നല്‍കി കൊണ്ടു പോകുന്നതിനിടയിലാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും അവിശ്വസനീയമാണെന്ന കാരണത്താല്‍ ജഡ്ജി ജഡ്ജ് ജോണ്‍ ഹ്യൂസ് അത് തള്ളിക്കളഞ്ഞു.
ഇലിയൂട്ടയുടെ അതേ ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന നഴ്സിന് ഇയാള്‍ പതിവായി ലിഫ്ട് ഓഫര്‍ ചെയ്തിരുന്നു. സൗഹൃദം ഒഴിവാക്കാനാകാത്തതിന്റെ പേരില്‍ അതില്‍ പോകേണ്ടി വന്നതായി യുവതി കോടതിയെ അറിയിച്ചു. സംഭവ ദിവസവും അതാണ് സംഭവിച്ചത്. യാത്രക്കിടെ ഇയാള്‍ സംഭാഷണം സെക്സിലേക്കെത്തിച്ചു.
തന്റെ കാമുകിയെ വഞ്ചിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിച്ചു. താന്‍ ലൈംഗിക അടിമയാണെന്നും ചെയ്യാത്തതായി ഒന്നുമില്ലെന്നും അയാള്‍ വീമ്പു പറഞ്ഞു. കൂടുതല്‍ പറഞ്ഞു പറഞ്ഞ് യുവതിയുടെ രഹസ്യ ഭാഗങ്ങളിലേയ്ക്ക് ഇയാളുടെ കൈയ്യെത്തി. പലതവണ അസ്വസ്ഥതയറിയിച്ചിട്ടും തടസ്സപ്പെടുത്തിയിട്ടും ഇയാള്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ ട്രാഫിക് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒരു വിധത്തില്‍ കാറില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. വാഹനത്തില്‍ നിന്നുമിറങ്ങുമ്പോള്‍പ്പോലും ഇയാള്‍ ഉപദ്രവിച്ചു. ഇനിയൊരിക്കലും ഇയാളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഒരു കേസും തന്റെ കക്ഷിക്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണ്.പ്രൊഫഷണല്‍ ബന്ധം മാത്രമാണ് തന്റെ കക്ഷിക്ക് ഇരയുമായി ഉണ്ടായിരുന്നത്. സ്ത്രീയുടെ ദേഹത്ത് തൊടുക പോലും ചെയ്തിട്ടില്ല. യുവതിയുടെ ആരോപണങ്ങള്‍ കേട്ട് തന്റെ കക്ഷി ഞെട്ടിപ്പോയെന്നും അഭിഭാഷകന്‍ പറഞ്ഞു. തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് യുവതിയുടേതെന്നും വാദമുണ്ടായി. എന്നാല്‍ യുവതിയെ അവിശ്വസിക്കാന്‍ കാരണമില്ലെന്ന നിഗമനത്തില്‍ കോടതി എത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us