/sathyam/media/media_files/1PZBE1sM56otvVeTx3bj.jpg)
ഡബ്ലിന്‍ : ഡബ്ലിന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി സഹായമെത്രാനായി ഫാ.ഡോണല്‍ റോച്ചയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചു. അതിരൂപതയില്‍ ഒരു സഹായ മെത്രാനെ അനുവദിക്കണമെന്ന്, ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ഥിച്ചിരുന്നു. ഇതംഗീകരിച്ചാണ് 38 വര്‍ഷമായി ഡബ്ലിനില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ.ഡോണല്‍ റോച്ചയെ തന്നെ സഹായമെത്രാനായി നിയോഗിച്ചത്.
നിയമനം നടത്തിയതിന് മാര്‍പ്പാപ്പയോട് ആര്‍ച്ച് ബിഷപ്പ് ഡെഡ്‌മെന്റ് ഫാരെല്‍ നന്ദി അറിയിച്ചു. ഡബ്ലിനിലെ സഭാ നേതൃത്വത്തിന് ഹൃദ്യമായ അജപാലന അനുഭവമായിരിക്കും ഫാ.റോഷ് കൊണ്ടുവരികയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.197 ഇടവകകളിലായി 1.5 മില്യണിലേറെ കത്തോലിക്കാരാണ് അതിരൂപതയിലുള്ളത്. അയര്‍ലണ്ടില്‍ വൈദികരുടെ എണ്ണം കുറഞ്ഞുവരികയുമാണ്.
1986ല്‍ സ്വന്തം ഇടവകയായ മോണ്‍ റോഡിലാണ് ഫാ.റോഷ് ആദ്യം ചുമതലയേറ്റത്. തുടര്‍ന്ന് 38 വര്‍ഷമായി ഡബ്ലിനിലാണ്. അതിനിടെ കൂലോക്കിലും താലയിലും സ്‌കൂളുകളില്‍ വൈദിക അധ്യാപകനും ചാപ്ലിനുമായിരുന്നു.ലൂക്കന്‍ സൗത്ത് പാരിഷിന്റെ വികാരിയായും അദ്ദേഹം 7 വര്‍ഷം സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് വിക്ലോയില്‍ 11 വര്‍ഷം ഇടവകാ വികാരിയായി. ഇപ്പോള്‍ ചെറിവുഡ്, കാബിന്റ്റിലി പ്രദേശങ്ങളുടെ ചുമതലയുള്ള ജോബ്‌സ് ടൌണ്‍ പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിക്കവെയാണ് പുതിയ ചുമതലയിലേക്ക് അദ്ദേഹം എത്തുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി രൂപത ദുഷ്‌കരമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. മുന്നിലും അനിശ്ചിതത്വമാണ്.അതിരൂപതയിലെ വൈദികരുടെയും ജനങ്ങളുടെയും പ്രതിബദ്ധതയും വിശ്വാസവുമാണ് സഭയുടെ കരുത്ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us