Advertisment

ക്രോഗ് പാട്രിക് മലമുകളിലേയ്ക്ക് പുതിയ തീര്‍ത്ഥാടക പാത ഒരുങ്ങി,മല കയറ്റം ഇനി സുഗമമാകും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbvcxdfgh

മേയോ : മേയോയിലെ ക്രോഗ് പാട്രിക് മലമുകളിലേയ്ക്ക് അടിവാരത്തേക്കുള്ള നാല് കിലോമീറ്റര്‍ തീര്‍ഥാടക പാത ജനങ്ങള്‍ക്കായി തുറന്നു.സെയ്ന്റ് പാട്രിക് സ്റ്റാച്യുവില്‍ നിന്ന് മല മുകളിലെ പള്ളി വരെ നീളുന്ന പാത മൂന്ന് വര്‍ഷം കൊണ്ടാണ് യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കഠിനമായ മലകയറ്റത്തിന്റെ കാലമാണ് ഇതോടെ കഴിഞ്ഞത്. ഈ യാത്ര ഇനി എളുപ്പമാകും.

Advertisment

പദ്ധതിയുടെ നിര്‍മ്മാണച്ചെലവില്‍ 80% റൂറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പും 20% മേയോ കൗണ്ടി കൗണ്‍സിലുമാണ് നല്‍കിയത്.സാമൂഹിക സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രീസാണ് ക്രോഗ് പാട്രിക് പാതയുടെ ശിലാസ്ഥാപനം നടത്തിയത്.

അയര്‍ലണ്ടിന്റെ വിശുദ്ധ പര്‍വതത്തിന്റെ മലമുകളിലേക്ക് രണ്ട് മീറ്റര്‍ വീതിയുള്ള പാത നിര്‍മ്മിക്കുകയെന്നത് അസാധ്യമെന്നാണ് പലരും കരുതിയത്.ആയിരക്കണക്കിന് ടണ്‍ പാറയും മണ്ണും ഇതിന്റെ ഭാഗമായി നീക്കം ചെയ്യേണ്ടി വന്നു.പാതയ്ക്കനുയോജ്യമായ കല്ല് കണ്ടെത്തുന്നതും ഏറ്റവും വലിയ വെല്ലുവിളിയായി. ക്രോഗ് പാട്രിക്കിന്റെ ‘ആരോഗ്യസ്ഥിതി’യും നാശോന്മുഖമായ യഥാര്‍ത്ഥ പാതയുടെ സുരക്ഷയും ആശങ്കകളുണ്ടാക്കിയിരുന്നു.

നേതൃത്വം നല്‍കിയത് 5 പ്രദേശവാസികള്‍

പ്രാദേശികമായി താമസിക്കുന്ന അഞ്ച് പേരടങ്ങുന്ന സംഘമാണ് ക്രോഗ് പാട്രിക് പാത പൂര്‍ത്തീകരിച്ചത്.മാറ്റ് മക്കണ്‍വേയുടെ വിദഗ്ധ നേതൃത്വത്തില്‍ ഫ്രാങ്ക് മക് മോഹന്‍, ടുലിയോ ഡി ജീസസ്, ബെര്‍ണാഡ് ബര്‍ക്ക്, ഡേവിഡ് ഡോയല്‍ എന്നിവരാണ് ടീമിലുണ്ടായത്.മൂന്ന് വര്‍ഷത്തെ പ്രയത്നം റെക്കോര്‍ഡ് ചെയ്യുന്നതിനായി ടീം ക്ലൈമ്പ് ദി റീക്് എന്ന പേരില്‍ യു ട്യൂബ് ചാനലുമുണ്ടാക്കിയിരുന്നു.

നിലവിലുള്ള പാതയുടെ മണ്ണൊലിപ്പ് തടയുന്നതിനും പര്‍വതത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുമായി 2015ലാണ് ക്രോഗ് പാട്രിക് സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് ഗ്രൂപ്പ് രൂപീകരിച്ചത്.പ്രാദേശിക മുരിസ്‌ക് കമ്മ്യൂണിറ്റി, മേയോ കൗണ്ടി കൗണ്‍സില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ റൂറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്, കാത്തലിക് ചര്‍ച്ച്, സൗത്ത് വെസ്റ്റ് മേയോ ഡെവലപ്‌മെന്റ് കമ്പനി, മൗണ്ടനീറിങ് അയര്‍ലന്‍ഡ്, മയോ മൗണ്ടന്‍ റെസ്‌ക്യൂ, ക്രോഗ് പാട്രിക് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി, ലീവ് നോ ട്രെയ്‌സ് അംബാസഡര്‍മാര്‍ എന്നിവരായിരുന്നു ഗ്രൂപ്പംഗങ്ങള്‍. ടുവേര്‍ഡസ് ദ ഹീലിംഗ് ഓഫ് ക്രോഗ് പാട്രിക്’ എന്ന പേരിലാണ് പദ്ധതിക്ക് അറിയപ്പെട്ടിരുന്നത്.

പതിനായിരക്കണക്കിന് ആളുകളാണ് പ്രതിവര്‍ഷം ക്രോഗ് പാട്രിക് കയറുന്നത്. ജൂലൈയിലെ അവസാന ആഴ്ചയിലെ റീക്ക് ഞായറാഴ്ചയിലാണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത്. പുതിയ പാത വന്നതോടെ ഈ വര്‍ഷം കൂടുതല്‍ ആളുകളെത്തുമെന്നാണ് കരുതുന്നത്.

crogh-patrick-ways
Advertisment