ഡബ്ലിനിൽ ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കാന്‍ പുതിയ പദ്ധതി വരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nnnnnnnn

ഡബ്ലിന്‍: ഡബ്ലിന് തൊട്ടടുത്ത് ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കാന്‍ പുതിയ പദ്ധതി വരുന്നു.ഡബ്ലിന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ ഡബ്ലിന്‍  ഗ്ലാസ്നെവിനിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് വമ്പന്‍ ഭവന നിര്‍മ്മാണ പ്രോജക്ട് നടപ്പാക്കുന്നത്.

Advertisment

ഗ്ലാസ്നെവിന്‍ സെമിത്തേരിക്ക് കിഴക്ക് വശത്തുള്ള ഫിംഗ്ലാസ് റോഡ്, പടിഞ്ഞാറ് ആഷ്ടൗണിലെ റാത്തോത്ത് റോഡ്, തെക്ക് കാബ്ര, വടക്ക് കാബ്രയെയും ഫിംഗ്ലാസിനെയും വേര്‍തിരിക്കുന്ന ടോള്‍ക്ക വാലി പാര്‍ക്ക് എന്നിവിടങ്ങളില്‍ അതിര്‍ത്തിയിട്ടാണ് നിര്‍ദിഷ്ട ഹൗസിങ് എസ്റ്റേറ്റ് നീണ്ടുകിടക്കുന്നത് .

75 ഹെക്ടര്‍ ഭൂമിയിലെ നിര്‍ദ്ദിഷ്ട പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.ലാസ് റെയില്‍ അടക്കമുള്ള എല്ലാ യാത്രാ സൗകര്യമുള്ള ലഭ്യമായ ഭൂമിയിലാണ് ഭവന പദ്ധതി വരുന്നത്.15 മിനിറ്റിനുള്ളില്‍ ഈ പ്രദേശത്തേയ്ക്ക് എത്താമെന്നതാണ് ഈ പ്രോജക്ടിന്റെ സവിശേഷത.അതിനാല്‍ 15 മിനിറ്റ് നഗരമെന്ന വിശേഷണത്തിലാണ് ഈ പ്രോജക്ട് അറിയപ്പെടുന്നതും.

പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബാലിബോഗൻ ഗ്ലാസ്നെവിന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്രധാന ഭൂവുടമകളുടെയും പങ്കാളികളുടെയും യോഗം ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഈ മാസം വിളിച്ചുകൂട്ടുന്നുണ്ട്്.

ഗ്ലാസ്‌നെവിന്‍ സെമിത്തേരിയുടെ പടിഞ്ഞാറുള്ള ഒട്ടേറെ ഭൂവുടമകള്‍ ഇതിനകം തന്നെ സ്ഥലം വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡവലപ്പര്‍മാരും ഇവിടെ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ ആവേശത്തിലാണ്.ട്രയിനും ബസും ബോട്ടുകളുമടക്കം എല്ലാ വിധ യാത്രാ സൗകര്യവുമുള്ള ഇവിടുത്തെ ഹൗസിംഗ് പദ്ധതി ഏറെ ജനശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.

housing-ireland
Advertisment