/sathyam/media/media_files/66IlrKZxr4px02d9OO5T.jpg)
താല : സൗത്ത് ഡബ്ലിനിലെ താലയില്‍ അഭയാര്‍ത്ഥികള്‍ക്കായി നീക്കിവെച്ച കെട്ടിടത്തിന് നേരെ പൈപ്പ് ബോംബെറിഞ്ഞു.ഇതേ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ കെട്ടിടത്തിന് നാശമുണ്ടായി.
അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്കായി പരിഗണിക്കുന്ന താല ഹൈ സ്ട്രീറ്റിലെ സെന്റ് ജോണ്‍സ് ഹൗസിന് നേരെ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടമാണിത്. എമര്‍ജെന്‍സി സര്‍വ്വീകളെത്തിയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഗാര്‍ഡ പറഞ്ഞു. ഇതും സംബന്ധിച്ച വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവര്‍ ബന്ധപ്പെടണമെന്ന് താലയിലെ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
അഭയാര്‍ഥികളുടെ മോഡുലാര്‍ ഭവന പദ്ധതിക്കായി കണ്ടെത്തിയ ടിപ്പററിയിലെ ക്ലോണ്‍മെലിലെ സൈറ്റില്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം കഴിഞ്ഞയാഴ്ചയുണ്ടായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ആക്രണണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us