ഡബ്ലിനില്‍ അഭിഷേകാഗ്‌നി ശുശ്രൂഷകള്‍ ഞായറാഴ്ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
1f

ഡബ്ലിന്‍ : ഡബ്ലിനില്‍ ജനുവരി നാലാം തിയതി ഞായറാഴ്ച്ച നടത്തപ്പെടുന്ന അഭിഷേകാഗ്‌നി വചന ശുശ്രൂഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ 1:30 പി എം മുതല്‍ 5:00 പി എം വരെയാണ് വചന ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.

Advertisment

പ്രഖ്യാത വചനശുശ്രൂഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ രൂപം നല്‍കിയ അനോയിന്റിംഗ് ഫയർ കത്തോലിക്ക മിനിസ്ട്രി  ആണ് ഡബ്ലിനില്‍ ശുശ്രൂഷ ഒരുക്കുന്നത്. അയര്‍ലണ്ടിലെ മലയാളി വൈദികരോടൊപ്പം യുകെയിലെയും അയര്‍ലണ്ടിലെയും എ എഫ് സി എം ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി-ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Advertisment