/sathyam/media/media_files/9eSWVSwyUQSUt1GA5vSg.jpg)
ഡബ്ലിന്‍ : രാജ്യത്തിന്റെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പണവും എ ടി എം സേവനങ്ങളും സജ്ജീകരിക്കാത്ത ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. ഫിനാന്‍ഷ്യല്‍ പെനാല്‍റ്റിയടക്കമുള്ള ശിക്ഷാനടപടികളാണ് ഉണ്ടാവുക.
ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിന് മന്ത്രിസഭ ധനമന്ത്രി മീഹോള്‍ മഗ്രാത്തിന് അനുമതി നല്‍കി. രാജ്യത്തെമ്പാടുമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും എ ടി എമ്മുകളുടെ സേവനം ഉറപ്പാക്കുന്നതിനുള്ള ധനമന്ത്രിയുടെ ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കിയത്.കൂടാതെ രാജ്യത്തെ എല്ലാ എ ടി എമ്മുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
10 കിലോമീറ്ററിനുള്ളില്‍ എ ടി എം ഉറപ്പ്
രാജ്യത്തെ എട്ട് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ചാണ് വിവിധ ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.ഇതനുസരിച്ച് 100,000 ആളുകളുള്ള മേഖലയില്‍ 10 കിലോമീറ്ററിനുള്ളില്‍ എ ടി എം സേവനം ലഭ്യമാകും.ഈ സേവനം ഉറപ്പാക്കാത്ത ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബാങ്ക് ആക്ട് പ്രകാരം ശാസനയോ സാമ്പത്തിക പിഴയും ചുമത്താം.
സേവനത്തിനും ആക്‌സസ് ഫീസിനും മാനദണ്ഡങ്ങള്‍
സ്വതന്ത്രമായി എ ടി എം സ്ഥാപിക്കുന്നവര്‍ തുടങ്ങി എല്ലാ എ ടി എം ഓപ്പറേറ്റര്‍മാര്‍ക്കും സേവന മാനദണ്ഡങ്ങള്‍, പ്രവര്‍ത്തന സമയം, പണം പിന്‍വലിക്കല്‍ പരിധി, ഡിനോമിനേഷന്‍ സ്റ്റോക്കിംഗ്, തകരാറുകള്‍, പരമാവധി പ്രവര്‍ത്തനരഹിതമാക്കാവുന്ന സമയം, ആശയവിനിമയം എന്നിവയെല്ലാം പുതിയ ബില്ലിലെ പരിധിയില്‍ വരും.
എ ടി എം ഓപ്പറേറ്റര്‍മാര്‍ ചുമത്തുന്ന ആക്സസ് ഫീസിന് പരിധി നിശ്ചയിക്കാനുള്ള അധികാരവും ധനമന്ത്രിക്കുണ്ടാകും. എ ടി എം ഉപയോഗിക്കുന്നതിനുള്ള ഫ്‌ളാറ്റ്-റേറ്റ് ഫീസാണ് ആക്‌സസ് ഫീസ്. അയര്‍ലണ്ടില്‍ ഇത് വന്നിട്ടില്ല.എന്നിരുന്നാലും ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയും .ലോക്കല്‍ തലങ്ങളില്‍ മൂന്ന് പ്രധാന ബാങ്കുകളിലൊന്ന് പുതിയ എ ടി എം സ്ഥാപിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us