Advertisment

അയര്‍ലണ്ടില്‍ റെഡ് സിഗ്‌നല്‍ ലംഘിക്കുന്ന വാഹനങ്ങളെ തല്‍സമയം പിടികൂടാന്‍ കര്‍മ്മ പദ്ധതി

New Update
mmmmmmmj999999

ഡബ്ലിന്‍ : റെഡ് സിഗ്‌നല്‍ അവഗണിച്ച് വാഹനങ്ങളില്‍ പായുന്നവരെ പിടി കൂടുന്നതിന് പുതിയ ക്യാമറാ സംവിധാനങ്ങള്‍ സ്ഥാപിക്കും. ഗതാഗത മന്ത്രി എയ്മോണ്‍ റയാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ക്യാമറകള്‍ ഡബ്ലിനലാകും സ്ഥാപിക്കുക.പെരുകുന്ന റോഡപകടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

ഈ വര്‍ഷം ഇതുവരെ 63 റോഡപകട മരണങ്ങളാണ് അയര്‍ലണ്ടിലുണ്ടായത്.കഴിഞ്ഞ വര്‍ഷത്തെ ഇതോ കാലയളവിനെ അപേക്ഷിച്ച് 15 ജീവനുകളാണ് കൂടുതലായി പൊലിഞ്ഞത്.കഴിഞ്ഞ വര്‍ഷം, 184 ആളുകളാണ് റോഡില്‍ മരിച്ചത്.

റെഡ് സിഗ്‌നല്‍ ലംഘനങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് മന്ത്രി റയാന്‍ പറഞ്ഞു.ഇത് വലിയ സുരക്ഷാ ഭീഷണിയാണുയര്‍ത്തുന്നത്.ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.അവ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം പകര്‍ത്തും. റോഡിനെ അപകടമുക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

വേഗപരിധി നിയന്ത്രിക്കും

റോഡുകളിലെ വേഗപരിധി നിയന്ത്രിക്കുന്നതിന് ലോക്കല്‍ അധികാരികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കും. എന്‍ഫോഴ്‌സ്‌മെന്റും വേഗത്തിലാക്കും. നോണ്‍ നാഷണല്‍ പ്രൈമറി റോഡുകളിലെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായും നഗരപ്രദേശങ്ങളിലെ വേഗത 50 കിലോമീറ്ററില്‍ നിന്ന് 30 കിലോമീറ്ററായും കുറയ്ക്കുന്നതിനാണ് തീരുമാനം.

ഈ വര്‍ഷാവസാനം കുറഞ്ഞ വേഗ പരിധി നിലവില്‍ വരും.നിയമലംഘകരെ പിടികൂടാന്‍ അമിത വേഗത മാത്രമല്ല ശരാശരി വേഗതയും അളക്കുന്ന മൂന്ന് സ്പീഡ് ക്യാമറകള്‍ കൂടി അവതരിപ്പിക്കും. ഡബ്ലിനിലെ പോര്‍ട്ട് ടണലില്‍ ഈ സംവിധാനം നിലവിലുണ്ട്.റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ഈ വര്‍ഷം 937 മില്യണ്‍ യൂറോ സര്‍ക്കാര്‍ ചെലവഴിക്കുമെന്ന് റയാന്‍ പറഞ്ഞു.

red-signal
Advertisment