/sathyam/media/media_files/2025/11/13/v-2025-11-13-05-15-46.jpg)
ഡബ്ലിന്‍: കഴിഞ്ഞ മാസം നോര്‍ത്ത് ഡബ്ലിനില്‍ ഉക്രേനിയന്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി പ്രായപൂര്‍ത്തിയായ ആളാണെന്ന് സൂചന. പിടിയിലായ ഇയാള്‍ കൗമാരക്കാരനാണെന്ന നിഗമനത്തിലായിരുന്നു നേരത്തേ ഗാര്‍ഡ.മാധ്യമങ്ങളാണ് ഇയാള്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ മാസം കുട്ടികളുടെ കോടതിയില്‍ കേസില്‍ വാദം കേട്ടിരുന്നു. അപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 17എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത് ബോധ്യപ്പെട്ട ഗാര്‍ഡ വിവരം നിലവില്‍ കേസ് പരിഗണിക്കുന്ന കുട്ടികളുടെ കോടതിയെ അറിയിച്ചെന്നാണ് വിവരം.ഡോണാഗ്മീഡിലെ ഗ്രാറ്റന്‍ വുഡിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ഒക്ടോബര്‍ 15നാണ് വാഡിം ഡേവിഡെങ്കോ (17) കൊല്ലപ്പെട്ടത്. മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് നാല് ദിവസമായി തുസ്ലയിലെ ജുവനൈല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകര്‍ക്കുള്ള ഫെസിലിറ്റയിലാണ് വാഡിം താമസിച്ചിരുന്നത്. അറസ്റ്റിലായയാളും ഈ കേന്ദ്രത്തില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഇയാളെ 18വയസ്സിന് താഴെയുള്ള യുവാക്കള്‍ക്കുള്ള ഒബര്‍സ്ടൗണ്‍ ഡിടെന്‍ഷന്‍ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ മാധ്യമങ്ങളും മറ്റും നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും മറ്റും പരിശോധിച്ചു. തുടര്‍ന്നാണ് സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായം 18 വയസ്സിന് മുകളിലായിരുന്നുവെന്ന് വിവരം പുറത്തുവന്നത്.എന്നിരുന്നാലും ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കൂടുതല്‍ രേഖകള്‍ ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം കോടതിയെയും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത ആഴ്ച കുട്ടികളുടെ കോടതി പരിഗണിക്കും. കനത്ത സുരക്ഷയോടെയാണ് പ്രതിയെ കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയത്.അഞ്ച് സായുധ ഗാര്‍ഡകളുടെ അകമ്പടിയാണുണ്ടായിരുന്നത്.വെളുത്ത ടി-ഷര്‍ട്ടും കറുത്ത ട്രാക്ക്സ്യൂട്ടും സ്ലിപ്പറുകളുമായിരുന്നു വേഷം.കൈമുട്ട് മുതല്‍ കൈകള്‍ വരെ ബാന്‍ഡേജ് ചെയ്തിരുന്നു.
നവംബര്‍ 18നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.അന്ന് വ്യാഖ്യാതാവിനെ ലഭ്യമാക്കണമെന്നും ജഡ്ജി ഗാര്‍ഡയോട് നിര്‍ദ്ദേശിച്ചു.പ്രതിക്കൊപ്പം തുസ്ലയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും നടപടിക്രമങ്ങളില്‍ പങ്കെടുത്തിരുന്നു.പ്രായപൂര്‍ത്തിയാകാത്തവരുടെ ക്രിമിനല്‍ കേസുകളില്‍ മാതാപിതാക്കളോ രക്ഷിതാക്കളോ ഹാജരാകണമെന്ന് കുട്ടികളുടെ നിയമമനുസരിച്ചായിരുന്നു അത്.
കള്ളന്മാര്‍ ,കുട്ടി കളിക്കുന്നവര്‍ …
രാജ്യത്തുടനീളമുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കുട്ടി വേഷം കെട്ടിയ മതധിഷ്ഠിത അഭയാര്‍ത്ഥികള്‍ അരങ്ങ് തകര്‍ക്കുയാണെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.മലയാളികള്‍ അടക്കമുള്ള കെയറര്‍മാര്‍ ഇവര്‍ക്ക് വേണ്ട ശുശ്രൂഷ ചെയ്തുകൊടുക്കുകയാണ്. ഹലാലിറച്ചിയും തിന്ന് അയര്‍ലണ്ടിലെ ടാക്‌സ് ദാതാക്കളുടെ പണം കൊണ്ട് തടിച്ചു കൊഴുക്കുന്നവരില്‍ ഒരാളാണ് ഉക്രെയിനില്‍ നിന്നും നിന്നും വന്ന കൗമാരക്കാരനെ മര്‍ദ്ധിച്ചു കൊന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഈ കൗമാരക്കാരനെ മതസൂക്തങ്ങള്‍ പറയാന്‍ കൊലപാതകി നിര്‍ബന്ധിച്ചുവെന്നും പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us