അയര്‍ലണ്ടിലെ ലാബ് അധിഷ്ഠിത മയക്കുമരുന്നിന് പിന്നില്‍ അഫ്ഗാന്‍ ലോബി?

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ghgjugfd876

ഡബ്ലിന്‍ : വര്‍ധിച്ചുവരുന്ന അമിത തോതിലുള്ള മയക്കുമരുന്നുപയോഗം മുന്‍നിര്‍ത്തി ഡബ്ലിനിലും കോര്‍ക്കിലും എച്ച് എസ് ഇ നാഷണല്‍ റെഡ് അലര്‍ട്ട് ടീമിന് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഓരോ എച്ച് എസ് ഇ റീജിയനിലും പ്രാദേശിക പ്രതികരണ ടീമുകള്‍ രൂപീകരിക്കും. ഡബ്ലിനിലും കോര്‍ക്കിലും സിന്തറ്റിക് മരുന്നുകള്‍ അമിതമായി ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നടപടി.

Advertisment

പുതിയ ലാബ് അധിഷ്ഠിത ഒപിയോയിഡുകളുടെ വരവ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഓപിയം പോപ്പി കൃഷി നിരോധിച്ചതുമായി ബന്ധപ്പെട്ടതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹെറോയിന്റെ ആഗോള വിപണിയുടെ 90% അഫ്ഗാനിസ്ഥാനിലായിരുന്നു നിര്‍മ്മിച്ചിരുന്നത്.ഇത് നിലച്ചതോടെ പ്രാദേശിക ലാബുകളിലേയ്ക്ക് മയക്കുമരുന്ന് മാഫിയ ചുവട് മാറിയതായാണ് കരുതുന്നത്.

2023ലാണ് യൂറോപ്പില്‍ മൂന്ന് ലോക്കലൈസ്ഡ് നിറ്റാസീനുകളെ കണ്ടെത്തിയത്.അവയിലെ രണ്ട് ഓവര്‍ഡോസ് ക്ലസ്റ്ററുകളെയാണ് ഡബ്ലിനിലും കോര്‍ക്കിലും കണ്ടത്.മറ്റൊന്നിനെ ഫ്രാന്‍സിലും കണ്ടെത്തിയിരുന്നു.

ലബോറട്ടറികള്‍, എമര്‍ജന്‍സി സര്‍വീസുകള്‍, യൂണിവേഴ്സിറ്റി എന്നിവ ഉള്‍പ്പെടുന്ന റെഡ് അലര്‍ട്ട് ടീമാണ് എച്ച് എസ് ഇ രൂപീകരിച്ചത്.ഇതിന്റെ ഭാഗമായി അമിത ഡോസുകള്‍ എപ്പോള്‍, എവിടെയാണ് ഉപയോഗിക്കുന്നതെന്ന് ആംബുലന്‍സും ഫയര്‍ സര്‍വീസ് ജീവനക്കാരും എച്ച് എസ് ഇയെ അറിയിക്കും.അതേ സമയം, പ്രാദേശിക തലത്തില്‍ റസ്പോണ്‍സ് ടീമും രൂപീകരിക്കും. സംശയാസ്പദമായ ക്ലസ്റ്ററുകളെക്കുറിച്ച് എച്ച് എസ് ഇ, ആശുപത്രികള്‍, ഗാര്‍ഡ എന്നിവയെ ഈ ടീം അറിയിക്കും.നാഷണല്‍ റസ്പോണ്‍സ് ടീം മയക്കുമരുന്നുകളുടെ കണ്ടന്റ് പരിശോധനയും നടത്തും. തുടര്‍നടപടിയും സ്വീകരിക്കും.

ആശങ്കകളുടെ സിന്തറ്റിക് മെഡിസിന്‍ കാലം

അയര്‍ലണ്ടിലെ സിന്തറ്റിക് ഒപിയോയിഡ് നിറ്റാസീന്‍ ഉപയോഗത്തെക്കുറിച്ച് എച്ച് എസ് ഇക്കും ഡ്രഗ് അഡക്ഷന്‍ വിദഗ്ധര്‍ക്കും ഏറെ ആശങ്കകളുണ്ട്. ഇതിന്റെ മാരകശേഷിയാണ് ഈ ഉല്‍ക്കണ്ഠയ്ക്ക് അടിസ്ഥാനം.ഈ അമിത ഡോസിന് പിന്നില്‍ ഹെറോയിനാണെന്നാണ് ആദ്യം വിലയിരുത്തിയത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷമാണ് നിറ്റാസീന്‍ ആണെന്ന് എച്ച് എസ് ഇ കണ്ടെത്തിയത്.ഇളം തവിട്ട് നിറമുള്ള പൊടിയാണിത്. ചൂടാക്കുമ്പോള്‍ ജെല്ലി പോലുള്ള പദാര്‍ഥമായി ഇത് മാറുമെന്നും കണ്ടെത്തി.

പാരസെറ്റമോളിന്റെയും കഫീന്റെയും മിശ്രിതമായ ഈ മരുന്ന് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ മയക്കുമരുന്നുകള്‍ നവംബറിലാണ് അയര്‍ലണ്ടിലെ വിപണിയിലെത്തിയത്. അഞ്ച് ദിവസത്തിനുള്ളില്‍ത്തന്നെ ഡബ്ലിനില്‍ 57 കേസുകളും കോര്‍ക്കില്‍ 17 കേസുകളാണ് അമിത ഡോസുകളുടേതായി റിപ്പോര്‍ട്ട് ചെയ്തത്.

ഡ്രഗ് വിപണിയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് എച്ച് എസ് ഇ

ഡ്രഗ് വിപണിയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എച്ച് എസ് ഇയുടെ ഡ്രഗ് വിഭാഗം ലീഡ് നിക്കി കിലീന്‍ പറഞ്ഞു.സിന്തറ്റിക് ഒപിയേറ്റ് നിറ്റാസീന്‍ ഉല്‍പ്പാദനം വര്‍ധിച്ചതായാണ് യൂറോപ്യന്‍ ഡാറ്റകള്‍ കാണിക്കുന്നതെന്ന് കീലിന്‍ വിശദീകരിച്ചു.ദേശീയ തലത്തില്‍ ഹെറോയിന്‍ വിപണി നിരീക്ഷണം തുടരുകയാണ്. എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (സി എച്ച് ഒ) മേഖലകളിലും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കിലീന്‍ പറഞ്ഞു.

അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കമ്മ്യൂണിറ്റികളെ ബാധിച്ച ഫെന്റനൈല്‍ ഒപിയോയിഡിനെ അയര്‍ലണ്ട് നിരീക്ഷിച്ചുവരികയായിരുന്നു. അതിനാല്‍ നിറ്റാസീനിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധനല്‍കിയില്ല. നിറ്റാസീന്‍ ഫെന്റനൈലിനേക്കാള്‍ 15 മാരകമാണെന്ന് എച്ച് എസ് ഇ പരിശോധനയില്‍ കണ്ടെത്തിയെന്നും കിലീന്‍ വ്യക്തമാക്കി.

sythentic-drug
Advertisment