ഡബ്ലിനിൽ യൂറോപ്യൻ ആസ്ഥാനം തുറന്ന് എ ഐ കമ്പനി ക്രുസോ; 100 പുതിയ തൊഴിൽ അവസരങ്ങൾ

New Update
Yhhjjj

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്രുസോ യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ തുറക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Advertisment

ഡബ്ലിനിൽ നെറ്റ്‌വർക്കിംഗ്, സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ്, കസ്റ്റമർ സക്സസ്, സപ്പോർട്ട് എന്നീ വകുപ്പുകളിലെ നിരവധി തസ്തികകളിൽ നിയമനം നടക്കും.

ക്രുസോ എ ഐ -ഓപ്റ്റിമൈസ്ഡ് ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്ന കമ്പനിയാണ്.

2023 ഡിസംബർ മാസത്തിൽ, കമ്പനി യൂറോപ്പിൽ ആദ്യ ഡേറ്റാ സെന്റർ ഐസ്‌ലാൻഡിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജിയൊതെർമൽ ഊർജം ഉപയോഗിച്ചാണ് ഈ ഡേറ്റാ സെന്റർ പ്രവർത്തിക്കുന്നത്.

“ഡബ്ലിനിൽ ഞങ്ങളുടെ യൂറോപ്യൻ ആസ്ഥാനം തുറക്കുന്നത് ക്രൂസോയുടെ ആഗോള തന്ത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്,” എന്ന് ക്രൂസോയുടെ സിഇഒയും സഹസ്ഥാപകനുമായ ചേസ് ലോക്ക്മില്ലർ പറഞ്ഞു.

Advertisment